ഇരക്കുന്നവനെ തുരക്കുന്നവനോ പൊലീസ്? ട്രെയിൻ യാത്രക്കാരിൽ നിന്നും നിർബന്ധിച്ച് പണം വാങ്ങുന്ന പൊലീസുകാരൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്നും പണം പിരിക്കുന്ന പൊലീസുകാർ എന്നതു കേട്ടുകേൾവിയില്ലാത്ത സംഭവമൊന്നുമല്ല. എവിടെയും എപ്പോഴും ഇത്തരം പൊലീസുകാരുണ്ടാകും. എന്നാൽ, ഇപ്പോഴിതാ അത്തരമൊരു സംഭവം കാമറക്കണ്ണിൽ കുടുങ്ങിയിരിക്കുന്നു. ട്രെയിൻ യാത്രക്കാരിൽ നിന്ന് നിർബന്ധപൂർവം പണപ്പിരിവു നടത്തുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിൽ വൈറൽ ആകുകയാണ് ഇപ്പോൾ.

വടക്കേ ഇന്ത്യയിൽ എവിടെയോ ആണ് സംഭവം. തോക്കുധാരിയായ ഒരു പൊലീസുകാരനാണ് പണം വാങ്ങുന്നത്. എന്നാൽ, പൊലീസുകാരന്റെ പേരോ മറ്റു വിവരങ്ങളോ അറിയില്ല. ദില്ലി സ്വദേശിയായ രാമചന്ദ്ര യാദവ് എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

वर्दी को शर्मसार व भ्रस्टाचार का साथ देता एक छोटा सा नमुना।

Posted by Ramchandra Yadav on Tuesday, April 5, 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News