ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ നിന്ന് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി; സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ട്; ഇത് തകര്‍ക്കാന്‍ ക്ഷേത്രഭരണാധികാരികള്‍ക്ക് അവകാശമില്ല

ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.

ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനമാണ്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാവില്ല. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണ്. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ല. സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. ഇത് തകര്‍ക്കാന്‍ ക്ഷേത്രഭരണാധികാരികള്‍ക്ക് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.

ലിംഗവിവേചനമാണ് കോടതി പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. ആചാരങ്ങളിലേക്ക് കടക്കുന്നില്ല. ശബരിമല കേസിന്റെ ഗൗരവം കൂട്ടുന്നത് ലിംഗസമത്വത്തിന് ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി. പാരമ്പര്യങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ ഭരണഘടനയെ മറികടക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News