തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ജില്ലാ കളക്ടറുടെ അനുമതി; ശബ്ദതീവ്രത കുറച്ച് ദൃശ്യഭംഗി കൂട്ടാൻ തീരുമാനം; അനുമതി കർശന നിർദേശങ്ങളോടെ

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിനു ജില്ലാകളക്ടർ അനുമതി നൽകി. കർശന നിയന്ത്രണങ്ങളോടെ പൂരം വെടിക്കെട്ട് നടത്താനാണ് കളക്ടർ അനുമതി നൽകിയത്. ഇരുവിഭാഗങ്ങൾക്കും പൊട്ടിക്കാവുന്ന വെടിമരുന്നുകളുടെ അളവിലും വ്യത്യാസം വരുത്തിയില്ല. പ്രഹരശേഷിയും ശബ്ദതീവ്രതയും കുറച്ച് ദൃശ്യഭംഗി കൂട്ടാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

2000 കിലോഗ്രാം വീതം വെടിമരുന്നാണ് ഇരു ദേവസ്വങ്ങൾക്കും പൊട്ടിക്കാവുന്നത്. ഇതിൽ കൂടുതൽ എത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും കൂടുതൽ അളവിൽ വെടിക്കോപ്പുകളെത്തിച്ചാൽ പിടിച്ചെടുക്കാനും സ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തു.

അതേസമയം, ക്ഷേത്രങ്ങളിൽ വെടിക്കെട്ടും എഴുന്നെള്ളിപ്പും നടത്തുന്നതിൽ പുനരാലോചന വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. എന്നാൽ പെട്ടെന്ന് നിരോധനം അടിച്ചേൽപ്പിക്കരുത്. രാഷ്ട്രീയക്കാർ ഇതിൽ ഇടപെടരുത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡുകളും ആചാര്യന്മാരുമാണെന്നും കുമ്മനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News