വിമാനത്തിൽ കയറുമ്പോൾ ഫോൺ ഫ്ളൈറ്റ് മോഡിലേക്ക് മാറ്റണമെന്നു പറയുന്നതു എന്തുകൊണ്ട്? കാരണം വിദഗ്ധർ വെളിപ്പെടുത്തുന്നു

വിമാനത്തിൽ കയറി യാത്ര ആരംഭിക്കുമ്പോൾ തന്നെ വിമാനജീവനക്കാർ വന്നു മൊബൈൽ ഫോൺ ഫ്ളൈറ്റ് മോഡിലേക്ക് മാറ്റാൻ ആവശ്യപ്പെടാറുണ്ട്. നമ്മൾ അത് ചെയ്യാറുമുണ്ട്. എന്നാൽ, എന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയാമോ? ഫോണിന്റെ സിഗ്നൽ വിമാനത്തിന്റെ ഇലക്ട്രോണിക് സംവിധാനവുമായി കൂടിച്ചേർന്ന് പ്ലെയ്ൻ തകർന്നു വീഴാൻ സാധ്യതയുള്ളതു കൊണ്ടാണ് ഇതെന്ന് പൊതുവെ വിശ്വാസമുണ്ട്. എന്നാൽ, സത്യത്തിൽ അതുതന്നെയാണോ കാര്യം? അല്ലെന്നു വിദഗ്ധർ പറയുന്നു.

ഫോൺ ഫ്ളൈറ്റ് മോഡിൽ ഇടുമ്പോഴും അല്ലാത്തപ്പോഴും എന്തു സംഭവിക്കുന്നു എന്നറിയാമോ? വിമാനം തകർന്നു വീഴാൻ ഇടയാകും എന്നു വിശ്വസിക്കുന്നവരോട് കൂടി. അതല്ല കാര്യം. എവിടെയും ഇത്തരം കാരണങ്ങൾ കൊണ്ട് വിമാനം തകർന്നു വീണ ചരിത്രവും ഇല്ല. പിന്നെ എന്താണ്? ഫ്ളൈറ്റ് മോഡിൽ അല്ലാത്തപ്പോൾ ഉള്ള അപശബ്ദങ്ങൾ കൊണ്ട് പൈലറ്റിനും എയർ ട്രാഫിക് കൺട്രോളേഴ്‌സിനും ശല്യമുണ്ടാകാതിരിക്കാനാണത്രേ ഫോൺ ഫ്ളൈറ്റ് മോഡിൽ ഇടാൻ പറയുന്നത്.

പോരാത്തതിന് ഫോൺ സ്പീക്കറുകൾക്ക് തൊട്ടടുത്താണെങ്കിൽ മറ്റു വിമാനജീവനക്കാർക്കും ഈ ശബ്ദങ്ങൾ ഒരു ശല്യമാകും. സ്വന്തം ഫോൺ ഒരു സ്പീക്കറിനടുത്താണെങ്കിൽ നിങ്ങൾക്കും അത് കേൾക്കാം എന്നാണ് പൈലറ്റ് പറയുന്നത്. ഡിറ്റ്-ഡിറ്റ്-ഡിറ്റ് എന്ന ശബ്ദം ശരിക്കും വല്ലാതെ അരോചകത്വം സൃഷ്ടിക്കുന്നുണ്ട്. ഒരു വിമാനം 50 തവണ യാത്ര നടത്തുമ്പോൾ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇത്തരം ശബ്ദം കേൾക്കുന്നത്. അതും വിമാന ജീവനക്കാരുടെ ഫോണിൽ നിന്ന്. എന്നാൽ, അതിൽ കൂടുതൽ ഉണ്ടാകുമ്പോൾ അത് എയർട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർണായക വിവരങ്ങൾ ലഭിക്കുന്നതിനു തടസ്സമായേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News