എന്നും കുളിച്ചതു കൊണ്ട് ഒരു കാര്യവുമില്ല; അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്

എല്ലാ ദിവസവും കുളിക്കുന്നത് ആരോഗ്യം കാക്കുമെന്ന മിഥ്യാധാരണ വല്ലതും നിങ്ങൾക്കുണ്ടെങ്കിൽ തിരുത്താൻ തയ്യാറായിക്കോളൂ. സംശയം വേണ്ട. നിത്യം കുൡക്കുന്നത് നിങ്ങൾ കരുതുന്നതിനേക്കാൾ അപകടകരമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇൻഫെക്ഷൻ രോഗ വിദഗ്ധയായ ഡോ.എലെയ്ൻ ലാർസൺ പറയുന്നത് എന്താണെന്നോ? നല്ല ആരോഗ്യത്തിന് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കാൻ പാടുള്ളു എന്നാണ്.

ഡോക്ടർ പറഞ്ഞത്. ആളുകൾ കരുതുന്നത് എന്നും കുളിക്കുമ്പോൾ അവരിലെ അണുക്കൾ നശിക്കുന്നുണ്ടെന്നും വൃത്തിയാകുന്നുണ്ടെന്നുമാണ്. എന്നാൽ, ബാക്ടീരിയോളജിക്കലായി ഇത് ശരിയല്ലെന്നാണ് ഡോക്ടർ പറയുന്നത്. ചില അവസരങ്ങളിൽ ദിവസേന കൈ കഴുകുന്നതു തന്നെ രോഗങ്ങളിൽ നിന്ന് മുക്തരാകാൻ മതിയാകുമെന്നു ഡോക്ടർമാർ പറയുന്നു. മാത്രമല്ല എന്നും കുളിക്കുന്നത് ചർമം പൊട്ടാൻ കാരണമാകുമെന്നും ശരീരത്തിൽ ബാക്ടീരിയ കയറാൻ കാരണമാകുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel