ഭീകരവാദ കേസിൽ തെളിവായി ഹാജരാക്കിയ ഗ്രനേഡ് കോടതിക്കകത്ത് പൊട്ടിത്തെറിച്ചു; മൂന്നു പേർക്ക് പരുക്ക്

കറാച്ചി: പാകിസ്താനിലെ ഭീകരവാദ വിരുദ്ധ കോടതിയിൽ തെളിവായി ഹാജരാക്കിയ ഹാൻഡ് ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരുക്ക്. ഇന്നു രാവിലെയാണ് പാകിസ്താൻ ഭീകരവാദ വിരുദ്ധ കോടതിയിൽ ഹാജരാക്കിയ ഗ്രനേഡ് പൊട്ടിത്തെറിച്ചത്. അതീവ പ്രാധാന്യമുള്ള ഒരു തീവ്രവാദ കേസ് ജഡ്ജി വാദം കേട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഭീകരവാദിയെന്നു സംശയിക്കുന്ന ഒരാളിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾക്കും സ്‌ഫോടക വസ്തുക്കൾക്കും ഒപ്പമാണ് ഗ്രനേഡുണ്ടായിരുന്നത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് ഏതാനും സ്‌ഫോടക വസ്തുക്കൾ തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ ഒരു ഗ്രനേഡ് അവിചാരിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിലാണ് മൂന്നു പേർക്ക് പരുക്കേറ്റത്. പൊലീസുകാരന്റെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. കാലകോട് സ്‌റ്റേഷനിലെ പൊലീസുകാരൻ ഗ്രനേഡിനെ കുറിച്ച് കോടതിയിൽ വിവരിക്കുകയായിരുന്നു.

സ്‌ഫോടനത്തെ തുടർന്ന് ഭീകരവാദം സംബന്ധിച്ച എല്ലാ കേസുകളിലും വാദം താൽകാലികമായി നിർത്തിവച്ചു. പരുക്കേറ്റ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് നിർവീര്യ വിഭാഗം കോടതിയിലെത്തി കോടതിമുറി വൃത്തിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News