ഉള്ളംകൈ ടച്ച്‌സ്‌ക്രീനായി പ്രവർത്തിക്കുന്ന കാലം വരുന്നു; അൾട്രാ സൗണ്ട് തരംഗങ്ങൾ കൈത്തലത്തിലൂടെ കടത്തിവിട്ട് സ്മാർട്‌വാച്ചുകളുടെ സ്‌ക്രീൻ ആക്കാം

ഒരു ശാസ്ത്ര നോവലിനേക്കാൾ അവിശ്വസനീയമായി തോന്നുന്നുണ്ടോ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവനും അല്ലേ. പക്ഷേ, അത്ഭുതം കൂറണ്ട. വൈകാതെ നിങ്ങൾക്ക് ഇത് സാധ്യമാകും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അൾട്രാലൈറ്റ് ബീമുകൾ ഉപയോഗിച്ച് മനുഷ്യ കൈത്തലത്തിലൂടെ തൊട്ടുകൊണ്ടുള്ള സംവേദനം സാധ്യമാകുന്ന തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തിയിരിക്കുകയാണ് യുകെയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ.

ഭാവിയിലെ സ്മാർട് വാച്ചുകൾക്കും മറ്റും ഡിസപ്ലേ ആയി കൈത്തലം ഉപയോഗിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിലവിലെ ആശയങ്ങൾ ഉള്ളംകൈയുമായി ബന്ധിപ്പിക്കുന്ന പിന്നുകൾ വേണമെന്ന നിലയിലാണ്. സ്‌കിൻ ഹെപ്ടിക്‌സ് എന്നാണ് പുതിയ സാങ്കേതികവിദ്യക്ക് പേരിട്ടിട്ടുള്ളത്. ഇത് കൈയിന്റെ പുറംതലത്തിൽ നിന്നും ഉള്ളംകയ്യിലേക്ക് സംവേദനങ്ങൾ അയയ്ക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഉള്ളംകൈ ഡിസ്‌പ്ലേ ആയി പ്രവർത്തിക്കുന്നു.

Touchscreen Palm

സസക്‌സ് സർവകലാശാലയിലെ ഒരു സംഘമാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നിൽ. അതായത്, സംവേദനം നടന്നു കൊണ്ടിരിക്കുമ്പോൾ കയ്യിലെ സ്‌ക്രീൻ വഴി എന്താണു സംഭവിക്കുന്നതെന്നു അറിയാൻ സാധിക്കും. കയ്യിലൂടെ അൾട്രാസൗണ്ട് തരംഗങ്ങൾ കടത്തിവിടുന്ന ടൈം റിവേഴ്‌സൽ എന്ന സാങ്കേതിക വിദ്യയാണിത്. ഇത് ഉള്ളംകയ്യിലൂടെ സഞ്ചരിച്ച് ഉള്ളംകയ്യിലെ ഒരു പ്രത്യേക പോയിന്റിൽ അവസാനിക്കുന്നു. സ്മാർട്‌വാച്ചുകൾ പോലുള്ള വെയറബിൾ ഡിവൈസുകൾ കൂടുതൽ വലിയ ഉത്പന്നമായി മാറുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here