വെടിക്കെട്ട് നിയന്ത്രണം; ജസ്റ്റിസ് ചിദംബരേഷിന്റെ കത്തിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും

കൊച്ചി: വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് നൽകിയ കത്തിൽ ഇന്നു വാദം കേൾക്കും. പൊതുതാൽപര്യ ഹർജിയായാണ് ഹൈക്കോടതി ഇന്നു ഇതിൽ വാദം കേൾക്കുക. ജസ്റ്റിസുമാരായ തോട്ടത്തിൽ രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1:45 ന് ഹർജിയിൽ വാദം കേൾക്കും. ഹൈക്കോടതി രജിസ്ട്രാർക്കാണ് ജസ്റ്റിസ് ചിദംബരേഷ് കത്ത് നൽകിയത്.

വെടിക്കെട്ടപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. അമിട്ട്, കതിന, ഗുണ്ട് തുടങ്ങിയ മാരകപ്രഹരശേഷിയുള്ളവ നിരോധിക്കണമെന്നും കത്തിൽ അവശ്യപ്പെടുന്നു. ഉത്സവങ്ങൾ മതപ്രചാരണത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. എന്നാൽ, അത് ജീവിക്കാനുള്ള അവകാശത്തിന് എതിരാകരുതെന്നും ജസ്റ്റിസ് ചിദംബരേഷ് കത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News