കന്നിയങ്കത്തിൽ പഞ്ചാബിനെ തകർത്ത് ഗുജറാത്തിന് ജയം; പഞ്ചാബിനെ തോൽപിച്ചത് 5 വിക്കറ്റുകൾക്ക്

മൊഹാലി: ഐപിഎല്ലിൽ കന്നിയങ്കത്തിനിറങ്ങിയ ഗുജറാത്ത് ലയൺസിനു ജയം. പഞ്ചാബ് കിംഗ്‌സ് ഇലവനെ 5 വിക്കറ്റുകൾക്കാണ് പഞ്ചാബ് തോൽപിച്ചത്. 162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത്, രണ്ടോവർ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. അർധസെഞ്ച്വറി നേടിയ ആരോൺ ഫിഞ്ചിന്റെയും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ദിനേഷ് കാർത്തികിന്റെയും ഇന്നിംഗ്‌സുകളാണ് ഗുജറാത്തിന് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കിംഗ്‌സ് ഇലവൻ പഞ്ചാബ് മുരളി വിജയുടെയും മനാൻ വോഹ്‌റയുടെയും സ്‌റ്റോയിണിസിന്റെയും ഇന്നിംഗ്‌സുകളാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

താരതമ്യേന മികച്ച വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് 162 റൺസ് എന്നത്. എന്നാൽ, വെടിക്കെട്ട് വീരനായ ബ്രണ്ടൻ മക്കല്ലത്തെ റണ്ണൊന്നുമെടുക്കാതെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീടങ്ങോട്ട് ഫിഞ്ച് അടിച്ചു തകർക്കുകയായിരുന്നു. നായകൻ റെയ്‌നയെ കൂട്ടുപിടിച്ചായിരുന്നു ഫിഞ്ചിന്റെ തേരോട്ടം. ഇതിനിടെ 9 പന്തിൽ 20 റൺസെടുത്ത റെയ്‌നയും പുറത്തായി. തുടർന്നാണ് ദിനേഷ് കാർത്തിക് എത്തിയത്. കാർത്തിക് പുറത്താകാതെ 41 റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് മുരളി വിജയും മനാൻ വോഹ്‌റയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. വിജയ് 42ഉം വോഹ്‌റ 38ഉം റൺസെടുത്തു പുറത്തായി. പിന്നീട് മാർക്കസ് സ്റ്റോയിണിസ് മാത്രമാണ് പഞ്ചാബ് നിരയിൽ എടുത്തു പറയാവുന്ന പ്രകടനം കാഴ്ചവച്ചത്. സ്റ്റോയിണിസ് 33 റൺസെടുത്തു. ഡ്വെയ്ൻ ബ്രാവോ 4 വിക്കറ്റു വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News