ദുരന്തഭൂമിയായ പരവൂരിൽ ജലാശയങ്ങളും മലിനമായി; കിണറുകളിൽ മനുഷ്യമാംസവും വെടിമരുന്നും തെറിച്ചുവീണു; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം: ദുരന്തഭൂമിയായ പരവൂരിൽ വിധിയുടെ വേട്ട പിന്തുടരുന്നു. പരവൂരിൽ ജലസ്രോതസുകളും മലിനമായതായി ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. മരണഭൂമിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലെ ജലസ്രോതസുകളാണ് മലിനമായതായി കണ്ടെത്തിയത്. മനുഷ്യമാംസവും വെടിമരുന്നും കിണറുകളിൽ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്ത് എത്തി.

ക്ഷേത്രത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ആരോഗ്യവകുപ്പ് സമീപത്തെ ജലസ്രോതസുകൾ പരിശോധിച്ചത്. ഇതിൽ കിണറുകളിൽ അടക്കം മനുഷ്യമാംസവും വെടിമരുന്നും കണ്ടെത്തുകയായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയിൽ കിണറുകളിലേക്ക് തെറിച്ചുവീണവയാണിവ. ഇതു ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിച്ച ശേഷമേ ഇനി ഈ കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News