ദോശയുണ്ടാക്കിയ വില്യം രാജകുമാരൻ; രുചിച്ചു നോക്കാൻ പക്ഷേ ഭാര്യയ്ക്ക് പേടി

മുംബൈ: രാജകുമാരനൊരു ദോശയുണ്ടാക്കിയ കഥ. സോൾട്ട് ആന്റ് പെപ്പർ പോലെ അല്ല. ശരിക്കും അതെ. ഇന്ത്യ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് രാജകുമാരൻ വില്യം ആണ് ദോശയുണ്ടാക്കിയത്. കാര്യം എന്തോ., സ്വന്തം ഭാര്യക്കു പോലും രാജകുമാരന്റെ ദോശയുടെ കാര്യത്തിൽ അത്രയ്ക്ക് ഉറപ്പു പോര. രുചിച്ചു നോക്കാൻ കെയ്റ്റിനും ഒരു മടിയോ പേടിയോ ഒക്കെ.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ മുംബൈയിലാണ് കൗതുകകരമായ ദോശനിർമാണം അരങ്ങേറിയത്. പാചകക്കാരൻ മെഷീനിൽ ദോശ ചുട്ടെടുക്കുന്നത് കണ്ടപ്പോൾ വില്യമിന് അതൊന്നു പരീക്ഷിക്കാൻ ഒരു കൊതി. അങ്ങനെ രാജകുമാരൻ ദോശയുണ്ടാക്കി. അതീവശ്രദ്ധയോടെ തട്ടിലേക്ക് മാവൊഴിച്ച് മൊരിഞ്ഞു വന്നപ്പോൾ ദോശയെടുത്ത് ആദ്യം സ്വയം കഴിച്ചു നോക്കുകയും ചെയ്തു രാജകുമാരൻ. ആഹാ., മോശമില്ല എന്നു കമന്റും. പിന്നെ രുചിച്ചുനോക്കാൻ കെയ്റ്റിനു ക്ഷണം. എന്നാൽ, ഭർത്താവിന്റെ പരീക്ഷണത്തിന് നിന്നുകൊടുക്കാൻ കെയ്റ്റ് മിഡിൽടൺ തയ്യാറായില്ല.

ഇന്ത്യയിലെ തന്റെ ഏറ്റവും വലിയ ആരാധകനെയും കണ്ട ശേഷമായിരുന്നു രാജകുമാരന്റെ ദോശയുണ്ടാക്കൽ മഹാമഹം. മുംബൈയിലെ പ്രശസ്തമായ പാർസി കഫെ ഉടമ ബൊമൻ കോഹിനൂറിനെയാണ് വില്യമും കേറ്റും സന്ദർശിച്ചത്. 93കാരനായ ബൊമൻ കൊഹിനൂർ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകരിലൊരാളാണെന്നാണ് അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News