കുമാരനാശാന്റെ ജൻമവാർഷികദിനം

മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ 143-ാമത് ജൻമവാർഷിക ദിനം ഇന്ന്. മഹാകാവ്യം രചിക്കാതെ മഹാകവിയായ കുമാരനാശാൻ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയിൽ 1873 ഏപ്രിൽ 12നാണ് ജനിച്ചത്. കുമാരു എന്നായിരുന്നു പേര്. പതിനാലാം വയസിൽ സർക്കാർ മലയാളം പള്ളിക്കൂടത്തിൽ അധ്യാപകനായി. ജോലി ഉപേക്ഷിച്ച് സംസ്‌കൃതപാഠശാലയിൽ ചേർന്ന് സംസ്‌കൃതപഠനം ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ ശിക്ഷ്യനാകുന്നതും.

1907 നവംബറിൽ വീണപൂവ് പ്രസിദ്ധീകരിച്ചതോടെ കുമാരു എന്ന കുമാരനാശാൻ കാവ്യപ്രേമികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. മലയാള കവിതാചരിത്രത്തിൽ കാൽപനിക പ്രസ്ഥാനത്തിന്റെ നാന്ദിയായി വീണപൂവിനെ കണക്കാക്കുന്നു. ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ ഒരു സ്‌നേഹം, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് പ്രധാനകൃതികൾ.

1903ൽ ശ്രീനാരായണ ധർമ പരിപാലനയോഗം സ്ഥാപിച്ചപ്പോൾ കുമാരനാശാനായിരുന്നു അതിന്റെ സെക്രട്ടറി. യോഗത്തിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കപ്പെട്ട വിവേകോദയത്തിന്റെ പത്രാധിപരും അദ്ദേഹമായിരുന്നു. 1922-ൽ നിയമസഭാംഗമായി. 1922ൽ വെയിൽസ് രാജകുമാരൻ പട്ടും വളയും സമ്മാനിച്ചു. 1924 ജനുവരി 16ന് ബോട്ട് അപകടത്തിൽ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News