പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ കസ്റ്റഡിയിലായ തൊഴിലാളികളിൽ നിന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. വലിയ പൊട്ടിത്തെറി ഉണ്ടാകുന്നതിനു മുമ്പ് 3 തവണ ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായാണ് മൊഴി. ഇതിൽ ചില തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ തൊഴിലാളികളാണ് പൊലീസിനു മൊഴി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News