പരവൂർ ദുരന്തം പൊലീസിന്റെ വീഴ്ച തന്നെ; എഡിഎമ്മിന്റെ നിരോധന ഉത്തരവു ലഭിച്ചില്ലെന്ന പൊലീസിന്റെ വാദം പൊളിഞ്ഞു; ഉത്തരവ് രണ്ടുദിവസം മുമ്പുതന്നെ പൊലീസ് കൈപ്പറ്റി; രേഖകൾ പീപ്പിൾ ടിവി പുറത്തുവിട്ടു

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ വെടിക്കെട്ട് ദുരന്തത്തിൽ 109 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദി പൊലീസ് തന്നെയെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. മത്സരകമ്പം നടത്തുന്നതിനു അനുമതി നിഷേധിച്ചു കൊണ്ടു എഡിഎം ഉത്തരവ് നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, എഡിഎമ്മിന്റെ ഉത്തരവ് രണ്ടുദിവസം മുമ്പുതന്നെ പൊലീസും ക്ഷേത്ര അധികാരികളും ഒപ്പിട്ടു കൈപ്പറ്റിയിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. ഏപ്രിൽ മാസം 8-ാം തിയ്യതിയാണ് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ക്ഷേത്രം ഭാരവാഹികളും ഉത്തരവ് കൈപ്പറ്റിയത്. വെടിക്കെട്ട് ദുരന്തം നടന്നത് 10-ാം തിയ്യതി പുലർച്ചെയാണ്. അതായത്, ഇടപെടാൻ സമയം ഉണ്ടായിട്ടും പൊലീസ് അനങ്ങിയില്ലെന്നതാണ് ഇതുതെളിയിക്കുന്നത്.

Adm-Order-1

അസിസ്റ്റന്റ് കമ്മീഷണർ, എസ്‌ഐ, തഹസിൽദാർ, അസിസ്റ്റന്റ് ഡിവിഷണൽ ഫയർ ഓഫീസർ എൻവയോൺമെന്റൽ എൻജിനീയർ എന്നിവരാണ് ഉത്തരവ് ഒപ്പിട്ടു കൈപ്പറ്റിയത്. ഇതിൽ അസിസ്റ്റന്റ് കമ്മീഷണറാണ് പിന്നീട് വെടിക്കെട്ടിനു അനുമതി കൊടുത്തതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതായത്, എഡിഎമ്മിന്റെ നിരോധന ഉത്തരവ് ലഭിച്ചിട്ടും എസിപി മത്സരകമ്പം നടത്താൻ അനുമതി നൽകുകയായിരുന്നെന്നു വ്യക്തം.

Adm-Order-2

മത്സരകമ്പം നടത്താൻ പാടില്ലെന്നു എഡിഎമ്മിന്റെ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. പങ്കജാക്ഷിയമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് കമ്പക്കെട്ടിനു അനുമതി നിഷേധിച്ചത്. വെടിക്കെട്ട് നടത്തിയാൽ സമീപത്തെ വീടുകൾക്ക് കേടുപാടുണ്ടാകുമെന്നും ജീവഹാനിയുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു തന്നെ മത്സരകമ്പം നടത്താൻ പാടില്ലെന്നു ഉത്തരവിൽ പറയുന്നു. ഈ നിരോധന ഉത്തരവ് ലംഘിച്ചാൽ കർശന നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Adm-Order

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here