പരവൂരില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി; പൊലീസിന് നിയന്ത്രിക്കാനാകാത്ത സ്ഥിതി; 14ന് സര്‍വകക്ഷിയോഗം ചേരുമെന്നും ചെന്നിത്തല

ആലപ്പുഴ: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിന് വീഴ്ചപറ്റി എന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കരിമരുന്ന് പ്രയോഗം പൊലീസിന് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമ്പൂര്‍ണ്ണ വെടിക്കെട്ട് നിരോധനം പ്രായോഗികമാണോ എന്ന് പരിശോധിക്കും. ഇതിനായി 14ന് സര്‍വകക്ഷിയോഗം ചേരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

സര്‍വകക്ഷി യോഗം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവരുമായി സംസാരിച്ചു. തീരുമാനമനുസരിച്ച് 14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്താണ് യോഗം. ഉത്സവങ്ങള്‍ക്ക് വീര്യം കൂടിയ കരിമരുന്നുകള്‍ ഉപയോഗിക്കരുത്. വിഷുവുമായി ബന്ധപ്പെട്ട് അനധികൃത സാമഗ്രികളോ മറ്റോ സൂക്ഷിക്കാന്‍ പാടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ലോക്കല്‍ പൊലീസ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ കണ്ടത്തി ശിക്ഷിക്കും. പരവൂരില്‍ കണ്ടെത്തിയ കരിമരുന്നു ശേഖരം നിര്‍വീര്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് ഹോം സെക്രട്ടറി തയ്യാറാക്കുകയാണ്. ഭാവിയില്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികളും പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News