വിമാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. വിമാനം കാണാനും വിമാനത്തിൽ ഒരിക്കലെങ്കിലും കയറി യാത്ര ചെയ്യാനും ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല. ഇത്രയൊക്കെ ആകുമ്പോഴും വിമാനത്തെ കുറിച്ച് ആളുകൾക്ക് പൊതുവിൽ ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഒരിക്കലും ശരിയല്ലാത്ത, എന്നാൽ, ഇന്നും അങ്ങനെ തന്നെയാണെന്നു വിശ്വസിച്ചു പോരുന്ന ചില കാര്യങ്ങൾ.
ടോയ്‌ലറ്റ് ആകാശത്തു വച്ചു തന്നെ കാലിയാക്കുന്നില്ല
വിമാനത്തിൽ നിന്നുള്ള ടോയ്‌ലറ്റ് മാലിന്യങ്ങൾ ആകാശത്തു വച്ചു തന്നെ കാലിയാക്കുന്നു എന്നാണ് കരുതിവരുന്നത്. എന്നാൽ, സത്യങ്ങൾ അങ്ങനെയല്ല. ഇവയൊരിക്കലും ആകാശത്തുനിന്ന് താഴെ വീഴില്ല. വിമാനം താഴെയിറങ്ങിയ ശേഷം വിമാനത്തിന്റെ പുറകിലെ ഒരു ട്രക്കിലുള്ള ടാങ്കിലേക്ക് ഇതു മാറ്റുകയാണ് ചെയ്യുന്നത്.
വിൻഡോകളിലെ ചെറിയ ദ്വാരങ്ങൾ നല്ലതിനാണ്
വിമാനത്തിന്റെ വിൻഡോകളിലെ ചെറിയ ദ്വാരങ്ങൾ പലപ്പോഴും നിങ്ങൾക്ക് അത്ര രസകരമായി തോന്നില്ല. എന്നാൽ, ഒരു സത്യം അറിയാമോ? യഥാർത്ഥത്തിൽ ഈ ദ്വാരങ്ങൾ വിമാനത്തിനകത്തെ വായുസമ്മർദം നിയന്ത്രിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ആകാശത്ത് വായുസമ്മർദം ഉണ്ടാകുന്നതു തടയുന്നതിനാണ് ഇത്.
സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് ലൈറ്റുകൾ ഡിം ചെയ്ത് ഊർജം ലാഭിക്കുന്നില്ല
വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോൾ ലൈറ്റുകൾ ഡിം ചെയ്യുന്നത് കൂടുതൽ ഊർജം ലഭിക്കാനാണ് എന്നതാണ് മറ്റൊരു മിഥ്യാധാരണ. എന്നാൽ, ഇത് യഥാർത്ഥത്തിൽ ആളുകളുടെ ജീവൻ രക്ഷിക്കാനാണെന്ന് എത്ര പേർക്ക് അറിയാം. പൈലറ്റായ ക്രിസ് കുക്ക് പറയുന്നത്, ഒരു അടിയന്തിര ഘട്ടത്തിൽ അഥവാ ലൈറ്റുകൾ ഓഫ് ആയാലും യാത്രക്കാരുടെ കണ്ണുകൾ ഇരുട്ടുമായി പെട്ടെന്നു പൊരുത്തപ്പെടും എന്നാണ്. അതിനാണ് ലൈറ്റുകൾ ഡിം ചെയ്യുന്നത്.
പുകവലി നിരോധിച്ചിരിക്കുന്നു. പക്ഷേ, പിന്നെയും എന്തിനാണ് ആഷ്ട്രേ?
ഏതാണ്ട് രണ്ടു പതിറ്റാണ്ടു മുമ്പു തന്നെ വിമാനങ്ങളിൽ പുകവലി വ്യാപകമായി നിരോധിച്ചിരുന്നു. പക്ഷേ, വിമാനങ്ങളിൽ ഇപ്പോഴും ആഷ്ട്രേകൾ ഉണ്ട്. എന്തിനാണിത്? നിയമപരമായി ഇതുവേണമെന്നാണ് ബ്രിട്ടീഷ് എയർവേസ് വക്താവ് പറയുന്നത്. എയർ നാവിഗേഷൻ ഓർഡർ പ്രകാരം പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും അറിയാതെ ആരെങ്കിലും സിഗരറ്റ് കത്തിച്ചാൽ അത് കുത്തിക്കെടുത്താൻ സംവിധാനത്തിനു വേണ്ടിയാണ് ഇപ്പോഴും ആഷ്ട്രേകൾ സ്ഥാപിച്ചിട്ടുള്ളത്.
വിമാനത്തിലെ ഏറ്റവും മാലിന്യമുള്ള സ്ഥലം ടോയ്‌ലറ്റ് അല്ല
അതെ, വിമാനത്തിൽ ഏറ്റവും മലിനീകൃതമായ സ്ഥലം ടോയ്‌ലറ്റ് അല്ല ഒരിക്കലും. അതു വെറും തെറ്റിദ്ധാരണ മാത്രമാണ്. എങ്കിൽ ഏതെല്ലാമാണ് അത്രയേറെ മലിനീകരിക്കപ്പെട്ട മറ്റു സ്ഥലങ്ങൾ. പട്ടിക ദാ താഴെ..
1. ഹെഡ്‌റെസ്റ്റ്-(സീറ്റിലെ തലചാരുന്ന സ്ഥലം)
2. സീറ്റ്‌ബെൽറ്റ്
3. ട്രേ ടേബിളുകൾ
4. ടോയ്‌ലറ്റിലെ ഫ് ളഷ് ബട്ടൺ
5. വിമാനത്തിലെ മാഗസിനുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here