ആലപ്പുഴ: മാരാരിക്കുളം പൊലീസ് സ്റ്റേഷനില്‍ കൈരളി ടിവി ക്യാമറാമാന് നേരെ പൊലീസിന്റെ കൈയ്യേറ്റം. ക്യാമറാമാന്‍ സജുവിനെ മഫ്ടി പൊലീസ് ആണ് കൈയ്യേറ്റം ചെയ്തത്. സ്‌ഫോടക വസ്തുക്കളുടെ ശേഖരം പകര്‍ത്താനെത്തിയപ്പോഴാണ് കൈയ്യേറ്റ ശ്രമം. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍നിന്ന് പൊലീസുകാരന്‍ ക്യാമറാമാനെ തടഞ്ഞു. ക്യാമറ ഓഫ് ചെയ്യാനും പിടിച്ചുവാങ്ങാനും പൊലീസുകാരന്‍ ശ്രമിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ രണ്ട് പേരുടെ ജീവനെടുത്ത വെടിക്കെട്ട് അപകടം ഉണ്ടായി. തുടര്‍ന്ന് വ്യാപക പൊലീസ് റെയ്ഡിനെ തുടര്‍ന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. 2,000 കിലോയോളം സ്‌ഫോടക വസ്തുക്കളാണ് മാരാരിക്കുളം സ്‌റ്റേഷനില്‍ മാത്രം സൂക്ഷിച്ചിരിക്കുന്നത്. പരവൂര്‍ ദുരന്തത്തിന് സമാനമായ അളവിലുള്ള സ്‌ഫോടക വസ്തു ശേഖരമാണ് പിടിച്ചെടുത്തത്. ഇത് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത് അപകട സാധ്യത കൂട്ടുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനാണ് കെരളി ടിവി വാര്‍ത്താസംഘം എത്തിയത്. ഇതിനിടെയാണ് കൈയ്യേറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here