ഈ അമ്മമാരുടെ സ്‌നേഹത്തിനെന്ത് പകരം നല്‍കും; പിണറായിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍; ലഭിച്ചത് വലിയ നിധിയെന്ന് പിണറായി

തിരുവനന്തപുരം: ഈ അമ്മമാരുടെ സ്‌നേഹത്തിന് എന്ത് പകരം നല്‍കണമെന്ന് അറിയില്ല. നിര്‍വചനങ്ങള്‍ക്കും അപ്പുറമാണ് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ ജനനായകനായ പിണറായി വിജയന് നല്‍കുന്ന പരിഗണന. സ്‌നേഹനിധികളായ അമ്മമാര്‍ നല്‍കിയത് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള കാശാണ്. കേവലം പതിനായിരം രൂപയില്‍ ഒതുങ്ങുന്നതല്ല ആ സ്‌നേഹം. അതിനും അപ്പുറമാണ് ഗാന്ധിഭവനുമായുള്ള പിണറായി വിജയന്റെ ആത്മബന്ധം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടെ നിയോജക മണ്ഡലത്തില്‍നിന്നാണ് പിണറായി വിജയന്‍ ജനവിധി തേടുന്നത്. പിണറായിക്ക് കെട്ടിവയ്ക്കാനുള്ള പണം നല്‍കുന്നതാവട്ടെ പത്തനാപുരം ഗാന്ധി ഭവനിലെ അമ്മമാരും. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ എത്തിയാണ് പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം നല്‍കിയത്. സിപിഐഎം ആസ്ഥാനത്ത് സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഗാന്ധിഭവന്‍ കുടുംബാംഗമായ പാട്ടിയമ്മയാണ് തുക കൈമാറിയത്.

അഴിമതിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ജനകീയനേതാവ് എന്ന നിലയിലാണ് സിപിഐഎം പിബി അംഗം കൂടിയായ പിണറായി വിജയന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ സ്വരൂപിച്ചാണ് തുക കണ്ടെത്തിയത്. പത്തനാപുരം ഗാന്ധിഭവനുമായി ആത്മബന്ധമുള്ള നേതാവാണ് പിണറായി വിജയന്‍. നവകേരള മാര്‍ച്ചിനിടെയും മറ്റും പിണറായി വിജയന്‍ ഗാന്ധിഭവനില്‍ എത്തിയിരുന്നു. ഈ സ്‌നേഹബന്ധത്തിലാണ് പിണറായി വിജയന് കെട്ടിവയ്ക്കാനുള്ള തുക നല്‍കാന്‍ ഗാന്ധിഭവന്‍ അമ്മമാര്‍ തീരുമാനിച്ചത്.

Gandhi-Bhavann

സുമനസ്സുകള്‍ സ്വീകരിക്കുന്ന നല്ല നിലപാടിന്റെ ഭാഗമാണിതെന്ന് കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ച് പിണറായി വിജയന്‍ പറഞ്ഞു. 1,200 ഓളം പേരുള്ള കുടുംബമാണ് ഗാന്ധിഭവന്‍. കൈക്കുഞ്ഞുമുതല്‍ പ്രായമായവര്‍ വരെയുള്ള 1,200ഓളം പേര്‍ അടങ്ങുന്നതാണ് ഗാന്ധിഭവന്‍ കുടുംബം. മാതൃകാപരമായാണ് ഗാന്ധിഭവന്‍ പ്രവര്‍ത്തിക്കുന്നത്. ഗാന്ധിഭവനിലുള്ളവരുടെ മനസില്‍ ഒരു സ്ഥാനമുണ്ട് എന്നതില്‍ അതിയായ അഭിമാനം തോന്നുന്നു. കെട്ടിവയ്ക്കാനുള്ള തുക ലഭിച്ചത് വലിയ നിധിയായി കണക്കാക്കുന്നു. എല്ലാവരുടെയും നല്ലമനസിന് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍സിപി രാമസ്വാമി അയ്യരുടെ ചെറുമകളാണ് പാട്ടിയമ്മ എന്ന് വിളിക്കുന്ന ആനന്ദവല്ലിയമ്മാള്‍. പാട്ടിയമ്മയുടെ ആഗ്രഹപ്രകാരമാണ് എല്ലാവരും ചേര്‍ന്ന് കെട്ടിവയ്ക്കാനുള്ള തുക സ്വരൂപിച്ചത്. പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കൊപ്പം സെക്രട്ടറി പുനലൂര്‍ സോമരാജന്‍, സിഇഒ ഗോപിനാഥ് മഠത്തില്‍, ഗാന്ധിഭവന്‍ വളണ്ടിയര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News