തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് അസിസ്റ്റന്റ് കലക്ടർ ദിവ്യ എസ് അയ്യർ എഴുതി ആലപിച്ച ഗാനം; സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്ന ഗാനം കേൾക്കാം

Divya-S-Iyer

കോട്ടയം: കേരളത്തിലെ മൊത്തം ജനങ്ങളെയും സമ്മതിദാനാവകാശത്തെ കുറിച്ച് ബോധവത്കരിക്കാൻ കോട്ടയം അസിസ്റ്റന്റ് കലക്ടറുടെ ഗാനം. മനസ്സിലെ വർണങ്ങൾക്കെല്ലാം നിറമേകാൻ നിമിഷം വരവായ് എന്നു തുടങ്ങുന്ന ഗാനം എഴുതിയതും ആലപിച്ചതും കോട്ടയം അസിസ്റ്റന്റ് കലക്ടർ ദിവ്യ എസ് അയ്യരാണ്. തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായ തീം സോംഗ് ആണ് ദിവ്യ എസ് അയ്യർ എഴുതി ആലപിച്ചിരിക്കുന്നത്.

രണ്ടുമിനിറ്റ് ദൈർഘ്യമുള്ള തീം സോംഗാണിത്. ‘വിരൽതുമ്പിൽ നമ്മുടെ ഭാവി’ എന്ന പേരിലുള്ള തീം സോംഗിന്റെ വരികൾക്ക് ഈണം പകർന്നത് കോട്ടയം സ്വദേശിയായ യുവസംഗീത സംവിധായകൻ ജയദേവനാണ്. ജയദേവന്റെ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. എഫ്എം റേഡിയോ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും പ്രചാരണം.

എസ്ബിടിയുമായി ചേർന്ന് താഴേത്തട്ടിലുള്ളവരെയും ഭിന്നശേഷിയുള്ളവരെയും കൂടുതലായി വോട്ടിംഗ് പ്രക്രിയയിൽ പങ്കാളികളാക്കാനും ജില്ലാ ഭരണകൂടം ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്വീപ്പ് ഐക്കണായി വൈക്കം വിജയലക്ഷ്മിയെയും സ്വീപ്പ് അംബാസിഡറായി അനീഷ് മോഹനെയും പ്രഖ്യാപിച്ചു.
കോട്ടയം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ഗായിക വൈക്കം വിജയലക്ഷ്മിക്ക് സിഡി നൽകി തെരഞ്ഞെടുപ്പ് അവബോധ നിരീക്ഷക രജ്ഞന ദേവ് ശർമ പ്രകാശനം നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here