അനുഷ്‌ക ശർമയുമായി തല്ലിപ്പിരിഞ്ഞെന്ന ഊഹാപോഹങ്ങളെ വിരാട് കോഹ്‌ലി തള്ളിക്കളയുകയാണോ? കോഹ്‌ലിയുടെ പുതിയ ഫോട്ടോയും കാപ്ഷനും കണ്ടാൽ അങ്ങനെ തോന്നും. ഒരു പുതിയ ടീഷർട്ട് ഇട്ട് കോഹ്‌ലി പോസ് ചെയ്ത പുതിയ ഫോട്ടോയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ടീഷർട്ടിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ. ഞങ്ങൾ ഒരു ഇടവേളയിലായിരുന്നു(we were on a break) എന്ന്. അതായത് അനുഷ്‌കയുമായി താൻ പിരിഞ്ഞിട്ടില്ലെന്നു തന്നെയാണ് കോഹ്‌ലി സൂചിപ്പിക്കുന്നതെന്നാണ് നിഗമനം.
We love this T-shirt! ” We were on a break ” ! #viratkohli suggesting something? #AnushkaSharma pic.twitter.com/jatZXWh9gA
— coolchitra (@cool_chitra) April 11, 2016
കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ഇതുകഴിഞ്ഞ് ഇരുവരും ഒന്നിച്ചു പുറത്തുവരുന്ന ചിത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനുശേഷം തങ്ങൾ പിരിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കാൻ പുതിയ വഴികൾ തേടുകയാണ് കോഹ്‌ലി എന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എന്തായാലും ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post