കെയ്റ്റ് രാജകുമാരി ഒടുവിൽ ആ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി; രണ്ടു കുട്ടികളായിട്ടും ഇപ്പോഴും മെലിഞ്ഞ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ ഒടുവിൽ ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി. രണ്ടുകുട്ടികളായിട്ടും താൻ ഇപ്പോഴും ഇങ്ങനെ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്നാണ് കെയ്റ്റ് രാജകുമാരി വെളിപ്പെടുത്തിയത്. ഇന്ത്യ സന്ദർശിക്കുന്നതിനിടെ വിരുന്നു സൽക്കാരത്തിൽ ഒരു അതിഥിയുടെ ചോദ്യത്തിനാണ് കെയ്റ്റ് മറുപടി നൽകിയത്. പ്രൊഫ.ധർ ജെയിംസിന്റെ ചോദ്യത്തിന് മറുപടിയായാണ് കെയ്റ്റ് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്. രണ്ടുകുട്ടികളുടെയും പിന്നാലെ എപ്പോഴും ഇങ്ങനെ ഓടുന്നതു കൊണ്ടാണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നതെന്നായിരുന്നു കെയ്റ്റിന്റെ മറുപടി.

kate-3

എല്ലായ്‌പ്പോഴും ഉല്ലാസവതിയായിരിക്കാൻ കാരണമെന്തെന്നായിരുന്നു അടുത്തചോദ്യം. എല്ലാവരും തന്നോട് സന്തോഷത്തോടെ പെരുമാറുന്നതിന്റെ പ്രതിഫലനമാണ് ഇതെന്ന് കെയ്റ്റ് മറുപടി നൽകി. എലിസബത്ത് രാജ്ഞിയുടെ 90-ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഒരുക്കിയ ചടങ്ങിൽ വില്യമും കെയ്റ്റും അതിഥികളായിരുന്നു.

kate-2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News