വൃദ്ധദമ്പതികള്‍ക്കു മരണം കാത്തുകിടക്കുന്ന പേരക്കുട്ടിയെ കാണാന്‍ ടേക്ക്ഓഫിനിടെ വിമാനം നിര്‍ത്തി; ഇത്തിഹാദ് വിമാനത്തിന്റെ യാത്ര വൈകിയത് രണ്ടരമണിക്കൂര്‍

ലണ്ടൻ: മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് ഇത്തിഹാദ് വിമാനം പറന്നുയരാനൊരുങ്ങുന്നു. എന്നാൽ, ടേക്ക്ഓഫിനു സെക്കൻഡുകൾക്ക് മുമ്പ് പൈലറ്റ് വിമാനം നിർത്തി തിരിച്ചിറക്കുന്നു. വിമാനത്തിൽ അരങ്ങേറിയത് നിമിഷങ്ങൾക്കുള്ളിൽ അരങ്ങേറിയത് നാടകീയ സംഭവവികാസങ്ങൾ. വിമാനത്തിലെ യാത്രക്കാരായ വൃദ്ധദമ്പതികൾക്ക് മരിക്കാറായ കൊച്ചുമകനെ കാണാൻ ഇറങ്ങാൻ വേണ്ടിയാണ് വിമാനം നിർത്തിക്കൊടുത്തത്. വിമാനം ടേക്ക്ഓഫിനു തൊട്ടുമുമ്പാണ് കൊച്ചുമകൻ മരിക്കാറായെന്ന് വൃദ്ധദമ്പതികൾക്ക് സന്ദേശം എത്തിയത്. ഇതറിഞ്ഞ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. മാഞ്ചസ്റ്ററിൽ നിന്ന് അബുദാബി വഴി ഓസ്‌ട്രേലിയയിലേക്ക് പോകുകയായിരുന്നു വിമാനം.

പോകേണ്ട വിമാനം വിമാനം റൺവേയിൽ എത്തിയതിനെ തുടർന്ന് ദമ്പതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചതായിരുന്നു. തുടർന്ന് ഫോൺ ഓൺ ചെയ്തപ്പോഴായിരുന്നു മകളുടെ ഭർത്താവ് അയച്ച ടെക്സ്റ്റ് മെസേജ് അവർ കാണുന്നത്. കൊച്ചുമകന് സുഖമില്ലെന്നും ഇന്റൻസീവ് കെയറിലേക്ക് കൊണ്ടു പോകുന്നുവെന്നുമായിരുന്നു സന്ദേശം. ഇക്കാര്യം കാബിൻ ക്രൂവിനെ അറിയിച്ചു. കാബിൻ ക്രൂ വഴി വിവരമറിഞ്ഞ പൈലറ്റ് ഇവർക്ക് ഇറങ്ങാനായി വിമാനം നിർത്തി സൗകര്യം ഒരുക്കുകയായിരുന്നു. കൊച്ചുമകൻ ആശുപത്രിയിൽ കിടന്ന് മരിച്ചെങ്കിലും അവനോടൊപ്പം അന്ത്യനിമിഷങ്ങൾ ചെലവഴിക്കാൻ ഈ ദമ്പതികൾക്ക് അങ്ങനെ ഭാഗ്യം സിദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ എയർപോർട്ടിൽ അവർക്ക് ആവശ്യമായ സഹായവും തിരിച്ചു പോകാനുള്ള സഹായവും കാബിൻ ക്രൂ തന്നെ ചെയ്തു കൊടുത്തു.

പൈലറ്റിന്റെ സദ്പ്രവർത്തിയെ പ്രശംസിച്ച് ബ്രാഡ്‌ഫോർഡിൽ പ്രവർത്തിക്കുന്ന ട്രാവൽ കൗൺസിലറായ ബാക്കി സ്റ്റീഫൻസൻ ട്രാവൽ ഗോസിപ്പ് പേജിൽ പരസ്യമായി നന്ദി പ്രകടിപ്പിച്ചു. എത്തിഹാദിന്റെ കസ്റ്റമർ കെയറിനെ സ്റ്റീഫൻസൻ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ എത്തിഹാദിന്റെ സെയിൽസ്മാനേജരെ വിളിച്ച് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അഭിനന്ദിക്കാനും സ്റ്റീഫൻസൻ മറന്നില്ല. ഈ ടിക്കറ്റുപയോഗിച്ച് മറ്റൊരു അവസരത്തിൽ ഓസ്‌ട്രേലിയയിലേക്ക് ഇവർക്ക് പറക്കാനുള്ള അവസരവും എത്തിഹാദ് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News