ആഭ്യന്തര മന്ത്രി രാജിവയ്ക്കണമെന്ന് കോടിയേരി; കൊല്ലം കമ്മീഷണര്‍ക്കും എസിപിക്കും എതിരേ നടപടി വേണം; പരവൂര്‍ ദുരന്തം യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുതരമായ വീഴ്ച വരുത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍, ചാത്തന്നൂര്‍ എസിപി എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും തിരുവനന്തപുരത്തു വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

പരവൂര്‍ ദുരന്തത്തില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ച വ്യക്തമാണ്. അതു സമ്മതിച്ച് സ്ഥാനമൊഴിയാന്‍ മന്ത്രി തയാറാകണം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം. ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News