ശബരിമലയില്‍ വെടിവഴിപാട് നിരോധിച്ചു; താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയത് പത്തനംതിട്ട ജില്ലാ കളക്ടര്‍; വെടിമരുന്ന് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവമുണ്ടെന്ന് റിപ്പോര്‍

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ വെടിവഴിപാടിന് ജില്ലാ കളക്ടര്‍ താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. വെടിവഴിപാടിന് എത്തിച്ചിരിക്കുന്ന വെടിമരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകിട്ടാണ് ജില്ലാ കളക്ടര്‍ക്കു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

പത്തു കിലോയോളം വെടിമരുന്നു അലക്ഷ്യമായി ഇട്ടതു ശ്രദ്ധയില്‍പെട്ടെന്നു കാട്ടിയാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 420 കിലോഗ്രാമോളം വെടിമരുന്നാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളത്. പുതിയ ലൈസന്‍സ് അനുവദിക്കുന്ന മുറയ്ക്കു മാത്രമായിരിക്കും വെടിവഴിപാട് പുനരാരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News