ജില്ലാ ഭരണകൂടവും സിറ്റി പൊലീസും തുറന്ന പോരിലേക്ക്; കാര്യങ്ങള്‍ തുറന്നുപറയുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പീപ്പിളിനോട്

കൊല്ലം: ജില്ലാ ഭരണകൂടവും പൊലീസും തമ്മില്‍ തുറന്ന പോരിലേക്ക്. കാര്യങ്ങള്‍ തുറന്നു പറയുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ്. അതുപോലെ മറ്റുള്ളവര്‍ക്കും കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്നും കമ്മീഷണര്‍ പറഞ്ഞു. പീപ്പിള്‍ ടിവി കൊല്ലം റിപ്പോര്‍ട്ടര്‍ രാജ്കുമാറിനോടുള്ള ടെലഫോണ്‍ സംഭാഷണത്തിനിടയിലാണ് കൊല്ലം കമ്മീഷണറുടെ നിലപാട്.

കൊല്ലം സിറ്റി പൊലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ നിലപാടെടുത്തത്. കാര്യങ്ങളുടെ എല്ലാം ഉത്തരവാദിത്തം പൊലീസിനാണ് എന്ന വാദത്തില്‍നിന്നുള്ള പ്രതിരോധം കൂടിയാണ് പി പ്രകാശ് ഐപിഎസിന്റെ വാക്കുകള്‍. പരവൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം പൊലീസിന് ആണ് എന്ന ജില്ലാ കളക്ടറുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നിലപാട് എടുത്തത്. കളക്ടര്‍ ഉത്തരവ് നല്‍കേണ്ട ആളാണെന്നും ഉത്തരവ് നടപ്പാക്കേണ്ടത് താഴെയുള്ള ഉദ്യോഗസ്ഥരാണ് എന്നുമാണ് ജില്ലാ കളക്ടര്‍ ഷൈനാമോള്‍ പറഞ്ഞത്.

പരവൂര്‍ അപകടം സംബന്ധിച്ച കേസ് പരിഗണിച്ച ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. അനുമതി ഇല്ലാത്ത വെടിക്കെട്ട് തടയുന്നതില്‍ പൊലീസ് പൂര്‍ണ്ണ പരാജയമാണ് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വെടിമരുന്ന് എവിടെനിന്ന് കൊണ്ടുവന്നുവെന്നും വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നോ എന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. ദുരന്തത്തില്‍ അന്വേഷണം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News