സാമ്പത്തിക പ്രാരാബ്ധം മൂലം പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; 20000 രൂപയ്ക്കു വില്‍ക്കാന്‍ ശ്രമിച്ചത് ആറുവയസും നാലു മാസവും പ്രായമുള്ള മക്കളെ

ഹൈദരാബാദ്;സാമ്പത്തിക പ്രാരാബ്ധവും പ്രയാസവും കാരണം ആറു വയസും നാലു മാസവും പ്രായമായ പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. തെലങ്കാനയിലെ മഹബൂബ നഗറിലാണു സംഭവം. ലട്ടുപള്ളി സ്വദേശിയായ മല്ലേഷാണു പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്.

ഇരുപതിനായിരം രൂപയ്ക്കാണ് മക്കളെ വില്‍ക്കാന്‍ മല്ലേഷ് ശ്രമിച്ചത്. ഭാര്യയുടെ എതിര്‍പ്പു വകവയ്ക്കാതെ മല്ലേഷ് കുട്ടികളുമായി പട്ടണത്തിലേക്കു വരികയായിരുന്നു. സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് ഇരുവരും വഴക്കിടുകയും തിങ്കളാഴ്ച ഭാര്യ ജോലിക്കു പോയപ്പോള്‍ മക്കളെ വില്‍ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നു പറഞ്ഞു മല്ലേഷ് മക്കളെയുമെടുത്തു വരികയായിരുന്നു.

റോഡിലിരുന്നാണ് മല്ലേഷ് മക്കളെ വില്‍ക്കാന്‍ ശ്രമിച്ചത്. താന്‍ സാമ്പത്തികമായി പ്രയാസത്തിലാണെന്നും മക്കളെ വാങ്ങണമെന്നും ഉറക്കെ വിളിച്ചുപറയുകയായിരുന്നു മല്ലേഷ്. സംഭവം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രികന്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മല്ലേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ ശിശുഭവനില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News