തൃശൂർ പൂരം ചടങ്ങുമാത്രമാക്കിയേക്കും; ആരവങ്ങളും ആഘോഷവും ഒഴിവാക്കാൻ ആലോചന; എഴുന്നള്ളിപ്പും വെടിക്കെട്ടും വേണ്ടെന്നു വയ്ക്കുമെന്നും സൂചന; അന്തിമതീരുമാനം ഇന്നുതന്നെ

തൃശൂർ: തൃശൂർ പൂരത്തിന്റെ ആഘോഷപ്പൊലിമ ഒഴിവാക്കാൻ ആലോചന. പൂരാഘോഷം ചടങ്ങുകൾ മാത്രമാക്കാനാണ് ആലോചന. പരവൂരിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടു ദുരന്തമുണ്ടായ സാഹചര്യത്തിലാണ് ക്ഷേത്ര ദേവസങ്ങളുടെ ആലോചന. ഇന്നു രാത്രി ചേരുന്ന ദേവസ്വങ്ങളുടെ യോഗം അന്തിമ തീരുമാനമെടുക്കും.

പരവൂർ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടിനു നിയന്ത്രണം ഏർപ്പെടുത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരു്‌നു. രാത്രി പത്തുമണിക്കുശേഷം വെടിക്കെട്ടു പാടില്ലെന്നാണു ഹൈക്കോടതി ഉത്തരവ്. പകൽ സമയം 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാത്ത വെടിക്കെട്ടു നടത്താൻ കഴിയും. ആനകളെ ഉപയോഗിച്ചുള്ള എഴുന്നള്ളത്തിനും നിയന്ത്രണമുണ്ട്.

ഈ സാഹചര്യത്തിൽ നിയമലംഘനം നടത്തേണ്ടെന്നാണ് ദേവസ്വങ്ങൾ ആലോചിക്കുന്നത്. എഴുന്നള്ളത്തും വെടിക്കെട്ടും ഒഴിവാക്കി ഈ വർഷത്തെ പൂരം നടത്താനായിരിക്കും ദേവസ്വങ്ങൾ തീരുമാനിക്കുക എന്നാണു സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News