വേതന വര്‍ധനയും ജോലി സ്ഥിരതയും നടപ്പായില്ല; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ

ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീതി നിഷേധത്തിന് എതിരെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കുന്നു. വേതന വര്‍ധനവും ജോലി സ്ഥരിതയും വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ അതു നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ദില്ലിയില്‍ പ്രതിഷേധം നടത്തി. സര്‍ക്കാര്‍ നടപടിക്ക് എതിരെ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും പാചകതൊഴിലാളികള്‍ പറഞ്ഞു.

സ്‌കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികള്‍ക്ക് 500 രൂപയയ്ക്കടുത്ത് വേതനം വര്‍ധിപ്പിക്കുമൈന്നും പെന്‍ഷന്‍, ഇഎസ്െഎ ജോലി സ്ഥരിത എന്നിവ ഉറപ്പാക്കുമെന്നും ആയിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ഇതിലെ ഒരു വാഗ്ദാനം പോലും പാലിച്ചില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ നിരന്തരം സമരം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ അടക്കം മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ അപേക്ഷയുമായി കയറി ഇറങ്ങിയെന്നും തൊഴിലാളികള്‍ പറഞ്ഞു.

എന്നാല്‍ നടപ്പാക്കാം ആലോചിക്കാം എന്നെല്ലാം പറഞ്ഞതല്ലാതെ ഇതു വരെ ഒന്നും നടപ്പായില്ല. 600കുട്ടികള്‍ക്ക് വരെ ഒരു തൊഴിലാളിയാണ് പാചകം ചെയ്യുന്നത്. എന്നാല്‍ കൂലി ഇരുന്നൂറ് രൂപ മാത്രം. 30 വര്‍ഷമായി ഈ ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കണമെന്ന ആവശ്യം പോലും ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും പാചകതൊഴിലാളികള്‍ വ്യക്തമാക്കി.നിലവിലെ ആവിശ്യങ്ങള്‍ മുന്‍ നിര്‍ത്തി കേന്ദ്ര മന്ത്രാലയത്തിനും പാചകത്തൊഴിലാളികള്‍ നിവേദനം നല്‍കി.ഈ അവഗണനയക്ക് തുടരുമ്പോഴും വോട്ട് ചോദിച്ച് തങ്ങള്‍ക്ക് അരികില്‍ എത്തുന്നുവരോട് തിരഞ്ഞെടുപ്പിലൂടെ തന്നെ മറുപടി നല്‍കുമെന്നും പാചകതൊഴിലാളികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News