എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മിക്കാന്‍ വിഎച്ച്പി തീരുമാനം; രാമനവമിക്കു നിര്‍മാണം ആരംഭിക്കാന്‍ നിര്‍ദേശം

അയോധ്യ: ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം. ഇതിനായുള്ള കാമ്പയിനു തുടക്കമായി. രാമ വിഗ്രഹം നല്‍കിക്കൊണ്ടാണ് കാമ്പയിന്‍ തുടങ്ങിയത്. രാമനവമി ദിവസം നിര്‍മാണം ആരംഭിക്കാനാണ് നിര്‍ദേഷം. ഉത്തര്‍പ്രദേശില്‍ തുടക്കമിടുന്ന രാമക്ഷേത്രനിര്‍മാണം രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് വിഎച്ച്പിയുടെ തീരുമാനം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ഉത്തര്‍പ്രേദശ് ഘടകം ബിജെപി അധ്യക്ഷനായി പുതിയതായി ചുമതലയേറ്റ കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി. രാമക്ഷേത്രം നിര്‍മാണം തന്നെയാരിക്കും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News