ദില്ലി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏൽപിക്കണമെന്ന ഹർജി, സമർപ്പിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നു തമിഴ്‌നാട് പിൻവലിച്ചു. തീർപ്പാക്കിയ കേസിൽ ഇടക്കാല ഹർജി സമർപ്പിക്കാനാവില്ല എന്നു കാട്ടിയാണ് സുപ്രീം കോടതി അനുമതി നിഷേധിച്ചത്.
ആവശ്യമെങ്കിൽ തമിഴ്‌നാടിന് റിവ്യൂഹർജി സമർപ്പിക്കാമെന്നു ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അധ്യക്ഷനായ മൂന്നംഗ ഭരണഘടനാബെഞ്ച് വ്യക്തമാക്കി. പുനപരിശോധനാ ഹർജി നൽകാനാണ് തീരുമാനമെന്നു തമിഴ്‌നാടിനു വേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദി പറഞ്ഞു.
അണക്കെട്ടു സംരക്ഷിക്കാൻ തമിഴ്‌നാടിനെ കേരളം അനുവദിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രസേനയെ അനുവദിക്കണമെന്ന ആവശ്യം തമിഴ്‌നാട് ഉന്നയിച്ചത്. നിലവിൽ കേരളത്തിനാണ് അണക്കെട്ടിന്റെ സംരക്ഷണച്ചുമതല.
Get real time update about this post categories directly on your device, subscribe now.
Discussion about this post