എംഎൽഎയുടെ സഹോദരിയെ ഓട്ടോറിക്ഷയിൽനിന്നു പുറത്തേക്ക് എറിഞ്ഞു കൊന്നു; അക്രമം പീഡനശ്രമം ചെറുക്കുന്നതിനിടയിൽ

പട്‌ന: ബിഹാർ എംഎൽയുടെ സഹോദരിയെ പീഡനശ്രമം ചെറുക്കുന്നതിനിടെ അജ്ഞാതസംഘം ഓട്ടോറിക്ഷയിൽനിന്നു പുറത്തേക്കെറിഞ്ഞു. അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ആർജെഡി എംഎൽഎ സരോജ് യാദവിന്റെ സഹോദരി ശൈൽ ദേവി(29)യാണു മരിച്ചത്.

ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം.കേശപപുരിൽനിന്നു സ്വദേശമായ ബർഹരയിലേക്ക് ഷെയർ ഓട്ടോയിൽ യാത്രചെയ്യുകയായിരുന്നു യുവതി. ഓട്ടോയിലുണ്ടായിരുന്നു മറ്റു നാലു പുരുഷൻമാർ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടയിൽ യുവാക്കൾ ശൈൽ ദേവിയെ ഓട്ടോയിൽനിന്നു പുറത്തേക്കു തള്ളിയിടുകയായിരുന്നു.

റോഡിൽ വീണു കിടന്ന ശൈൽ ദേവിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പട്‌ന മെഡിക്കൽകോളജിൽ അതീവഗുരുതരാവസ്ഥയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News