പുകവലി ആരോഗ്യത്തിനു മാത്രമല്ല, ജോലിക്കും ഹാനികരം; പുകയ്ക്കുന്നവര്‍ക്കു പുതിയ ജോലി കിട്ടാന്‍ സാധ്യത കുറവെന്ന് പഠനം

പുകവലി ആരോഗ്യത്തിനു മാത്രമല്ല, ജോലിക്കാര്യത്തിലും ഹാനികരമെന്നു പുതിയ വാര്‍ത്ത. പുകവലിക്കാര്‍ക്കു ജോലി കിട്ടാനും നിലവിലെ ജോലിയില്‍നിന്നു പുതിയ ജോലിയിലേക്കു മാറാനുമുള്ള സാധ്യത കുറയ്ക്കുമെന്നാണ് കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് പ്രിവെന്‍ഷന്‍ റിസേര്‍ച്ച് സെന്ററിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പഠനത്തിനു വിധേയമാക്കിയവരില്‍ 27 ശതമാനം മാത്രമാണു പുതിയ ജോലി കണ്ടെത്തുന്നതില്‍ വിജയിച്ചത്. പുകവലിക്കാരായ തൊഴില്‍ രഹിതരില്‍ 56 ശതമാനത്തിനു മാത്രമേ ജോലി കണ്ടെത്താനായുള്ളൂ. പുകവലിക്കുന്നവരേക്കാള്‍ പുകവലിക്കാത്തവര്‍ക്കു പുതിയ ജോലി ലഭിക്കാന്‍ 24 ശതമാനം സാധ്യത കൂടുതലാണെന്നാണു പഠനം വ്യക്തമാക്കിയത്.

പുകവലിക്കുന്നവര്‍ക്കു കൂടുതല്‍ ശമ്പളമുള്ള ജോലി കിട്ടാനും പ്രയാസമാണ്. വിദേശരാജ്യങ്ങളില്‍ പല കമ്പനികളും പുകവലിക്കുന്നവരാണോ തൊഴില്‍തേടിയെത്തുന്നവര്‍ എന്ന് അന്വേഷിക്കുന്നുണ്ട്. പുകവലിക്കുന്നവര്‍ എത്ര മിടുക്കരായാലും അവരെ മാറ്റനിര്‍ത്താനാണ് കമ്പനികള്‍ താല്‍പര്യം കാണിക്കുന്നത്. പുകവലിക്കാര്‍ ജോലി സമയത്തു പുറത്തുപോകാന്‍ താല്‍പര്യം കാണിക്കുന്നവരാണെന്നതും വിവിധ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരാണെന്നതുമാണ് ഇത്തരക്കാരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ തൊഴില്‍ദാതാക്കള്‍ കണ്ടെത്തുന്ന കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News