സ്വപ്‌നം കാണാറുണ്ടാകും എല്ലാവരും. ്അതിനു പ്രത്യേകിച്ചു ചെലവൊന്നുമില്ലല്ലോ എന്നാകും മറുപടി. സ്വപ്‌നം ഉറക്കത്തിലെ ഏറ്റവും മനോഹരമായ സമയമാണ്. എന്നാൽ, ചിലർ കാണുന്ന സ്വപ്‌നങ്ങൾ പേടിപ്പെടുത്തുന്നതാകും. ചിലർ വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടു നിൽക്കുന്നതാകും കാണുന്നത്. മറ്റു ചിലരാകട്ടെ ഉയരങ്ങളിൽ നിന്നുള്ള വീഴ്ച. എന്നാൽ, എല്ലാവരുടെയും പ്രശ്‌നം ഈ സ്വപ്‌നങ്ങളെല്ലാം എന്താണു അർത്ഥമാക്കുന്നത് എന്നാണ്. ഇവിടെയിതാ ചില മനഃശാസ്ത്രജ്ഞർ പൊതുവായി കാണുന്ന ചില സ്വപ്‌നങ്ങളെക്കുറിച്ചും അവയുടെ അർത്ഥങ്ങളെ കുറിച്ചും പറഞ്ഞു തരുന്നു.
ഉപയോഗശൂന്യമായ ഒരു മുറി കാണുക
ഒരു മുറിയിൽ പലതരത്തിലുള്ള വസ്തുക്കളുണ്ടാകും. അതും ഒരാളുടെ കാരക്ടറിനെ നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ ഉപയോഗിക്കാത്ത ഒരു റൂം സ്വപ്‌നത്തിൽ കാണുന്നത്, നിങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കഴിവ് നിങ്ങളിൽ ഉണ്ടെന്നാണ്. അങ്ങനെ വരുമ്പോൾ ചെയ്യേണ്ടത് സ്വന്തം കഴിവിൽ നിങ്ങൾ അഭിരമിക്കുമ്പോൾ പുതിയ അവസരങ്ങൾ നിങ്ങൾക്കായി തുറന്നു വരുന്നു. അപ്പോൾ ആ പുതിയ അവസരങ്ങൾ തേടിപ്പോകുകയാണ് ചെയ്യേണ്ടത്.
നിയന്ത്രിക്കാനാകാത്ത വാഹനം
ഒരു കാർ നിയന്ത്രിച്ച് ഓടിക്കുക എന്നത് ഒരു പ്രത്യേക വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നുള്ളതാണ്. അതായത് സ്വന്തം വാഹനം നിയന്ത്രിക്കാനാകാതെ വരുന്ന സ്വപ്‌നം കാണുക എന്നത് നിങ്ങൾക്ക് തന്നെ നിങ്ങളുടെ വിജയത്തിലേക്കുള്ള പാതയിൽ നിയന്ത്രണം ഇല്ല എന്നതാണ്. അങ്ങനെ വരുമ്പോൾ അമിതമായി നിയന്ത്രിക്കാതെ മികച്ച പാത തിരഞ്ഞെടുക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്.
വീഴ്ച
പെട്ടെന്ന് ഉയരങ്ങളിൽ നിന്നുള്ള വീഴ്ച പോലെ സ്വപ്‌നം കാണുകയോ തോന്നുകയോ ചെയ്യുകയാണെങ്കിൽ അതിനർത്ഥം നിത്യജീവിതത്തിൽ എന്തോഒരു പ്രത്യേക കാര്യത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണെന്നാണ്. ചെയ്യേണ്ടത്, വിഷമിപ്പിക്കുന്ന ആ കാര്യത്തെ അതിന്റെ വഴിക്കുവിട്ട് റിലാക്‌സ് ചെയ്യുക എന്നതാണ്.
പറക്കുക
പറക്കുന്നതായി സ്വപ്‌നം കാണുന്നത് നിത്യജീവിതത്തിൽ നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യത്തെ അതിന്റെ പാടിനുവിട്ട് നിങ്ങൾ നല്ല ജീവിതത്തിന് തയ്യാറെടുത്തു എന്നാണ് സൂചിപ്പിക്കുന്നത്. ഇതിനെ ഭാഗ്യമായോ യാദൃശ്ചികതയായോ എടുക്കുക. അതായത് നിങ്ങൾ വിഷമതകളെ മറികടക്കാനുള്ള തീരുമാനങ്ങൾ എടുത്തു തുടങ്ങി എന്നർത്ഥം.
തയ്യാറെടുക്കാത്ത പരീക്ഷ
കാര്യമായ തയ്യാറെടുപ്പുകൾ നടത്താത്ത പരീക്ഷയാണ് സ്വപ്‌നം കാണുന്നതെങ്കിൽ നിത്യജീവിതത്തിൽ നിങ്ങൾ സ്വന്ത പ്രകടനത്തെ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നു സാരം. സ്വയം വിലയിരുത്തുന്നതിനു പകരം സ്വന്തം കഴിവു തിരിച്ചറിഞ്ഞ് അതിനനുസരിച്ചു പ്രവർത്തിക്കുകയാണ് വേണ്ടത്.
പൊതുനിരത്തിൽ നഗ്നരായി നിൽക്കുക
സമൂഹത്തിൽ നിങ്ങളുടെ നിലയും വിലയും അടയാളപ്പെടുത്തുന്നതാണ് വസ്ത്രം. അപ്പോൾ വസ്ത്രമില്ലാതെ പൊതുനിരത്തിൽ നിൽക്കുന്നത് സ്വപ്‌നം കാണുകയാണെങ്കിൽ അർത്ഥമാക്കുന്നത് സമൂഹത്തിൽ നിങ്ങളുടെ അഭിമാനം മുറിപ്പെടുന്ന എന്തോ സംഭവിക്കാനുണ്ടെന്നാണ്.
ഒരു ടോയ്‌ലറ്റ് കണ്ടെത്താനാകാതെ വരുക
ടോയ്‌ലറ്റ് എന്നത് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലമായിട്ടാണ് പരിഗണിക്കുന്നത്. അപ്പോൾ അത്യാവശ്യ ഘട്ടത്തിൽ മൂത്രപ്പുര കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്വപ്‌നം വെല്ലുവിളി നേരിടുന്ന ഒരു കാര്യം നിത്യജീവിതത്തിൽ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്. അതും സ്വന്തം ആവശ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നത്.
പല്ലുകൊഴിയുന്നത്
പല്ലുകൾ ആത്മവിശ്വാസത്തെയും ശക്തിയെയുമാണ് സൂചിപ്പിക്കുന്നത്. അതായത് പല്ലു കൊഴിഞ്ഞു പോകുന്നത് ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളെ അശക്തരാക്കുമെന്നു ചിന്തിക്കാതെ ശാന്തമായി ചിന്തിച്ച് അതിനെ മറികടക്കാൻ ശ്രമിക്കുക.
ആരോ പിന്തുടരുന്ന പോലെ തോന്നുക
നിങ്ങൾ ഒരിക്കലും അഭിമുഖീകരിക്കാൻ ഇഷ്ടപ്പെടാത്ത ഒരുകാര്യം നിത്യജീവിതത്തിൽ ഉണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത്. എങ്ങെന അഭിമുഖീകരിക്കണം എന്നും അറിയില്ല. ഇത് വ്യക്തിപരമായി നിങ്ങൾക്ക് ഒരു പ്രത്യേക ആഗ്രഹത്തെ തിരിച്ചറിയാനുള്ള അവസരമാണ്. ചിലപ്പോൾ അത് പേടിപ്പെടുത്തുന്നതായിരിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here