ഇന്ത്യയിൽ ഇനി ഐഫോൺ എസ്ഇ സ്വന്തമാക്കാം; വെറും 999 രൂപയ്ക്ക്

ഇന്ത്യയിൽ ഇനി 999 രൂപയ്ക്ക് ഐഫോൺ എസ്ഇ സ്വന്തമാക്കാൻ അവസരം. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ലീസ് അടിസ്ഥാനത്തിൽ ഫോൺ നൽകുന്ന പദ്ധതി ആപ്പിൾ ആവിഷ്‌കരിച്ചു. 2 വർഷത്തേക്ക് പ്രതിമാസം 999 രൂപ അടച്ച് ഫോൺ ലീസിനു നൽകുന്ന പദ്ധതിയാണ് ആപ്പിൾ ആവിഷ്‌കരിക്കുന്നത്. ഇന്ത്യയിൽ ഐഫോണിന്റെ 4 ഇഞ്ച് സ്‌ക്രീൻ ഫോണിനു കാര്യമായ വിൽപന ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ലീസ് കോർപ്പറേറ്റുകൾക്ക് ലീസ് അടിസ്ഥാനത്തിൽ ഫോൺ നൽകുന്ന പദ്ധതി ആപ്പിൾ ആവിഷ്‌കരിച്ചത്. രണ്ടുവർഷം കൊണ്ട് അപ്പോൾ 23,976 രൂപയാണ് അടയ്‌ക്കേണ്ടി വരിക. ഈ പുതിയ പദ്ധതി ഇന്ത്യയിൽ ആപ്പിളിന്റെ വിൽപന വർധിപ്പിക്കുമെന്നാണ് കമ്പനി കരുതുന്നത്.

ഐഫോണിന്റെ മറ്റു മോഡലുകളായ ഐഫോൺ 6, 6എസ് മോഡലുകളും ഇത്തരത്തിൽ ലീസ് അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ അവസരം ഉണ്ട്. 16 ജിബി ഐഫോൺ 6 വേരിയന്റിന് പ്രതിമാസം 1,199 രൂപയാണ് ലീസ് തുക. 6എസിനു 1,399 രൂപയും. കൂടാതെ കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫോൺ എപ്പോൾ വേണമെങ്കിലും അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്യാം. പ്രതിമാസ തുകയിൽ ചെറിയമാറ്റം വരുത്തിയാൽ മതിയാകും. ഐഫോൺ 6 പ്രതിമാസം 1,199 രൂപ ലീസ് നിരക്കിൽ 28,776 രൂപയും 6എസിനു 1,399 രൂപ നിരക്കിൽ 33,576 രൂപയും വരും. ഇതിൽ ഡൗൺ പേയ്‌മെന്റ് ഉണ്ടായിരിക്കില്ല. ഐഫോൺ എസ്ഇക്ക് 39,000 രൂപയും 6നു 52,000 രൂപയും 6എസിനു 62,000 രൂപയുമാണ് യഥാർത്ഥ വില.

മറ്റു ഐഫോൺ, ഐപാഡ് മോഡലുകളും ഇതുപോലെ ലീസ് അടിസ്ഥാനത്തിൽ ലഭിക്കും. പക്ഷേ, കോർപ്പറേറ്റുകൾക്കു മാത്രം. മറ്റുള്ളവർക്ക് ഇത്തരത്തിൽ ഫോൺ ലഭിക്കില്ല. ലീസ് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News