അവിവാഹിതരായതുകൊണ്ട് ഇനി റൂം കിട്ടാതിരിക്കില്ല; ഭാര്യാ ഭര്‍ത്താക്കന്‍മാരല്ലെങ്കിലും ഹോട്ടലുകളില്‍ റൂം നല്‍കാന്‍ സ്റ്റാര്‍ട്അപ്പ് വരുന്നു; സദാചാരവാദികള്‍ക്കു കുരുപൊട്ടുമോ?

അവിവാഹിതരല്ലാത്ത യുവതീയുവാക്കള്‍ക്ക് ഹോട്ടലില്‍ മുറി നല്‍കാത്ത നാടാണ് ഇന്ത്യ. ഇതിനൊരു മാറ്റം വരുന്നു. രണ്ടു പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ വിവാഹിതരാണോ എന്നോ എന്താണു രണ്ടു പേരുടെ ബന്ധമെന്നോ ചോദിക്കാതെ മുറി അനുവദിക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വരുന്നു. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ കുരുപൊട്ടുന്ന സദാചാരവാദികളുടെ നാട്ടിലാണ് സ്റ്റേ അംഗിള്‍ എന്ന പേരില്‍ സ്റ്റാര്‍ട്ട് അപ്പ് വരുന്നത്.

ബിറ്റ്‌സ് പിലാനിയില്‍നിന്നു ബിരുദം നേടിയ സഞ്ജിത്ത് സേഥിയാണ് പുതിയ സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥി. ആണും പെണ്ണും ഒന്നിച്ചു റൂമെടുത്താല്‍ പൊലീസ് പോലും അവരെ പീഡിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും അതൊഴിവാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സഞ്ജിത്ത് പറയുന്നു. ഇന്ത്യയില്‍ അവിവാഹിതരായ യുവതിയുവാക്കള്‍ക്കു മുറി നല്‍കരുതെന്ന് ഒരു നിയമത്തിലും പറയുന്നില്ല. സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ ഇന്ത്യയില്‍ എവിടെയും മുറി ലഭിക്കാന്‍ യുവതിയുവാക്കള്‍ അര്‍ഹരാണെന്നും സഞ്ജിത്ത് പറയുന്നു.

24 മണിക്കൂറെന്ന പതിവ് ചെക്ക് ഇന്‍ ചെക്ക് ഔട്ട് രീതിക്കും സ്റ്റേ അംഗിള്‍ മാറ്റം വരുത്തുന്നുണ്ട്. കുറഞ്ഞത് എട്ടു മണിക്കൂര്‍ എന്ന നിലയില്‍ സ്റ്റ അംഗിളിലൂടെ മുറിയെടുക്കാം. പലര്‍ക്കും പലപ്പോഴും ഇരുപത്തിനാലു മണിക്കൂര്‍ നേരം മുറി വേണ്ടിവരാത്ത സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ മുറി ലഭ്യമാക്കുകയാണ് സ്റ്റേ അംഗിളിന്റെ ലക്ഷ്യം.

ദില്ലിയിലെ 34 ഉം മുംബൈയിലെ 10 ഉം ഹോട്ടലുകളുമായി സ്‌റ്റേ അംഗിള്‍ ധാരണയായിട്ടുണ്ട്. രാജ്യത്തെ എല്ലാ നഗരങ്ങളിലും സേവനം ലഭ്യമാക്കാനാണ് പദ്ധതി. വന്‍കിട ഹോട്ടലുകളാണ് നിലവില്‍ ശൃംഖലയില്‍ ചേര്‍ന്നിരിക്കുന്നത്. ഇടത്തരം ഹോട്ടലുകളെയും ചേര്‍ക്കും. 1400 മുതല്‍ 5000 രൂപവരെയായിരിക്കും സ്റ്റേ അംഗിള്‍ മുഖേന ആറു മണിക്കൂര്‍ നേരത്തേക്കു മുറിക്കുവാടക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here