തൃശ്ശൂർ പൂരത്തിന് ചെറുപൂരങ്ങൾ ചടങ്ങ് മാത്രമാക്കാൻ തീരുമാനം; ഒരാനയെ മാത്രം ഉപയോഗിച്ച് എഴുന്നള്ളിപ്പ്; തീരുമാനം പൂരം സംഘാടകരുടെ സംയുക്ത സമിതിയുടേത്

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിനു ഇളവു നൽകിയില്ലെങ്കിൽ ഘടകപൂരങ്ങൾ ചടങ്ങു മാത്രമാക്കാൻ തീരുമാനം. പൂരം സംഘാടകരുടെ സംയുക്ത സമിതിയാണ് തീരുമാനം എടുത്തത്. വെടിക്കെട്ടിനു ഇളവില്ലെങ്കിൽ ഘടകപൂരങ്ങൾ ചടങ്ങിൽ മാത്രമായി ഒതുക്കാനാണ് തീരുമാനം എടുത്തത്. ഒരു ആനയെ മാത്രം എഴുന്നള്ളിച്ച് ഘടകപൂരങ്ങൾ നടത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനത്തിന് ഘടകക്ഷേത്രങ്ങൾ പിന്തുണ നൽകുകയാണ് ചെയ്തത്. വെടിക്കെട്ടിനു ഇളവു നൽകിയില്ലെങ്കിൽ പൂരം ചടങ്ങു മാത്രമായി നടത്തുമെന്ന് ഇന്നലെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നു.

തൃശ്ശൂർ പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നതിനും രാത്രികാല വെടിക്കെട്ടിനും ഇന്നലെ ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് പൂരം ചടങ്ങു മാത്രമാക്കാൻ ഇന്നലെ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News