നിങ്ങളുടെ പങ്കാളി ഈ ആറു സ്വഭാവങ്ങൾ ഉള്ളവരാണോ? വഞ്ചിക്കും തീർച്ച

ഒരു പുരുഷനെ ആദ്യമായി കണ്ടുമുട്ടുമ്പോൾ ഒരു സ്ത്രീ ചിന്തിക്കുന്നത് എന്തായിരിക്കും. ഇയാൾ എന്നെ വഞ്ചിക്കില്ല എന്നു തന്നെയായിരിക്കും. മിക്ക സ്ത്രീകളെയും അതിന് പ്രേരിപ്പിക്കുന്നതാകട്ടെ ഇത്തരം പുരുഷൻമാർ കാണാൻ സുന്ദരൻമാരായിരിക്കും എന്നതും. എന്നിട്ടും പക്ഷേ പലരും വഞ്ചിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഇനി വഞ്ചിക്കുന്ന പുരുഷൻമാരെ തിരിച്ചറിയാൻ ചില എളുപ്പവഴികൾ.

അമ്മയോട് അടുപ്പമില്ലാത്ത ആൺമക്കൾ

അമ്മയോട് അടുപ്പമില്ലാതെയും അവരോട് ദേഷ്യത്തിലും വളർന്ന പുരുഷൻമാർ വഞ്ചകരാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചില പുരുഷൻമാർ അമ്മയുമായി അടുപ്പം കുറവുള്ളവരാകുകയും അവരോട് അച്ചടക്കമില്ലാതെ വളർന്നവരുമായിരിക്കും. എങ്കിൽ ഒന്നുറപ്പിച്ചോളൂ. അവൻ അധികകാലം പങ്കാളിക്കൊപ്പം തുടർന്നു പോവില്ല. അതായത് ടു ആൻഡ് എ ഹാഫ്‌മെൻ എന്ന നോവലിലെ ചാർളി ഹാർപർ ഇതിന് ഉദാഹരണമാണ്. ഇനി ഇത്തരക്കാരെ തിരിച്ചറിയാൻ ഒരു മാർഗം. ഇവർ അമ്മയെ പറ്റി വളരെ മോശമായിട്ടാകും സംസാരിക്കുക. അതിന് പങ്കാളിയുമായി പുരുഷന് അധികകാലത്തെ പരിചയം ഇല്ലെങ്കിൽ പോലും. അമ്മയെ ്ധിക്ഷേപിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കുക, അവൻ നിങ്ങളെയോ അമ്മയെയോ ബഹുമാനിക്കുന്നില്ല.

നിഗൂഢത നിറഞ്ഞ പെരുമാറ്റം


ഒരുപക്ഷേ ആ നിഗൂഢത നിറഞ്ഞ സ്വഭാവം തന്നെയാകും സ്ത്രീയെ അവനിലേക്ക് അടുപ്പിച്ചിട്ടുണ്ടാകുക. ഒരൽപം ദുരൂഹത നിറഞ്ഞ സ്വഭാവമുള്ളവരെ സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ, ദുരൂഹയും പെരുമാറ്റത്തിലെ നിഗൂഢതയും കൂടുന്നുണ്ടെങ്കിൽ ഉറപ്പിക്കാം. അയാൾ വഞ്ചകനാണെന്ന്. അവരുടെ ഫോൺ നിങ്ങൾ തൊടുമ്പോഴേക്കും ചാടിയെഴുന്നേറ്റ് ഫോൺ പിടിച്ചു വാങ്ങുക, കാലിയായ മെസേജ് ഇൻബോക്‌സുകൾ എന്നിവ ഇത്തരക്കാരെ തിരിച്ചറിയാൻ സഹായകമാകും. അതായത് വഞ്ചിക്കുന്നവർ അവരുടെ കാര്യങ്ങളിൽ അതീവ രഹസ്യസ്വഭാവം കാണിക്കുന്നവരായിരിക്കും. അവർ എവിടെ പോകുന്നുവെന്നോ എന്തു ചെയ്യുന്നു എന്നോ നിങ്ങളോട് തുറന്നു പറയില്ല. എന്നാൽ, നിങ്ങളെ കുറിച്ച് എല്ലാം അവർ അറിയാൻ ആഗ്രഹിക്കും. നല്ല ശ്രോതാവായിരിക്കും, നിങ്ങൾ പറയുന്നത് എല്ലാം കേട്ടിരിക്കും. കാരണം അത് നിങ്ങളുടെ കാര്യങ്ങൾ അറിയാനാണ്.

അതിവൈകാരികരായ പുരുഷൻമാർ

Emotional-Men

സ്‌നേഹം മമത എന്നിവയെല്ലാം പുരുഷൻമാരിൽ നിന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നതാണ്. ഇവർ സെക്കൻഡുകൾ കൊണ്ട് സ്ത്രീകളെ പാട്ടിലാക്കാൻ കഴിവുള്ളവരും ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം പിടിക്കുന്നവരുമായിരിക്കും. ശാരീരികബന്ധം പുലർത്തുന്നതിൽ ഇത്തരക്കാർ മികച്ചവരായിരിക്കും. പക്ഷേ ഒരു ചെറിയ കാര്യമുണ്ടായാൽ പോലും അതിവൈകാരികമായി ഇടപെടുന്നുണ്ടെങ്കിൽ നിങ്ങൾ അവനെ വിടുന്നതാണ് നല്ലത്.

ഞാൻ മറന്നുപോയി


പ്രിയമുള്ളവളെ ഞാൻ മറന്നു പോയി എന്നു പറയുന്ന പുരുഷൻമാർ. അല്ലെങ്കിൽ അവസാന നിമിഷം നിങ്ങളോടൊത്തുള്ള കറക്കത്തിൽ നിന്ന് പിൻവാങ്ങുന്നവൻ. ഉറപ്പിച്ചോളൂ. നിങ്ങളെക്കാൾ നല്ലൊരു ബന്ധം അവൻ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പുതിയ ബന്ധം കണ്ടെത്തുന്നവർ പഴയ പങ്കാളിയോടൊപ്പം പുറത്തു പോകാനോ അവരോടൊപ്പം ഇരിക്കാനോ ശ്രമിക്കില്ല. ഇതിനായി അവർ മറന്നു പോയെന്നും അല്ലെങ്കിൽ അവസാന നിമിഷം എന്തെങ്കിലും കാരണം പറഞ്ഞ് അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്യും. അത്തരക്കാരിൽ നിന്ന് അകന്നു നിന്നോളു.

സ്വാർത്ഥനും സംരക്ഷകനും

ഇത്തരക്കാർ നിങ്ങളെ നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങളുടെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. അവനോട് പറയാതെ എങ്ങോട്ടെങ്കിലും പോയാൽ പരിഭവിക്കുകയും ചെയ്യും. എവിടെയാണെന്ന് എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കും. അതിന് കാരണം അവനെയല്ലാതെ മറ്റൊരാളും നിങ്ങളെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് വരുത്തിതീർക്കാനാണ്. എന്നാൽ, അവൻ എവിടെയാണെന്ന് ഒരിക്കലും നിങ്ങളോട് പറയില്ല. ബന്ധം തുടങ്ങുമ്പോൾ തന്നെ ചില സുഹൃത്തുക്കളോട് ഇടപെടുന്നതിന് അവൻ നിങ്ങളെ നിയന്ത്രിക്കുകയാണെങ്കിൽ സംശയിക്കേണ്ടി വരും അവനെ. വഞ്ചിക്കും.

ബന്ധം രഹസ്യമായി സൂക്ഷിക്കുന്നവൻ

നിങ്ങളുമായുള്ള ബന്ധം ഒരു രഹസ്യമായി സൂക്ഷിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും സംശയിക്കപ്പെടണം. കാരണം, അവൻ അധികകാലം നിങ്ങൾക്കൊപ്പമുണ്ടാവില്ല. നിങ്ങൾ ഒരിക്കലും അവന്റെ സുഹൃത്തുക്കളെ കണ്ടിട്ടുണ്ടാവില്ല. പക്ഷേ അവൻ നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടിട്ടുണ്ടാവും. കാരണം നിങ്ങളെ അവന്റെ സുഹൃത്തുക്കൾ കാണരുതെന്ന് അവൻ വിശ്വസിക്കുന്നു. കാരണം വേറെ ഏതെങ്കിലും പെൺകുട്ടികളുമായി അവൻ സുഹൃത്തുക്കളുടെ മുന്നിൽ പോയിട്ടുണ്ടാവും. ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്പോഴും സിംഗിൾ എന്നായിരിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News