ഏസ്റ്റാമെനോഫിൻ എന്ന വൈദ്യനാമത്തിൽ അറിയപ്പെടുന്ന പാരസെറ്റമോൾ വേദനാസംഹാരിയായി ഉപയോഗിക്കപ്പെടുന്നതാണ്. സർവതാ ക്രോസിൻ, ടിലെനോൾ, കാൽപോൾ എന്നീ വേദനാസംഹാരികളിൽ പാരസെറ്റമോളാണ് ഉപയോഗിക്കുന്നത്. എന്നാൽ, പാരസെറ്റമോൾ കഴിക്കുന്നവർ അറിയാത്ത ഒരു കാര്യമുണ്ട്. അത് നിങ്ങളുടെ തലച്ചോറിന്റെ തിരിച്ചറിയൽ ശേഷിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന്. ടൊറന്റോ സർവകലാശാലയിലെയും ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തെറ്റുകൾ ചെയ്യുമ്പോൾ അത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിനുള്ള തലച്ചോറിന്റെ ശേഷിയെയാണ് വേദനാസംഹാരിയായി പാരസെറ്റമോൾ ഉപയോഗിക്കുമ്പോൾ തകർക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.
30 പേർ അടങ്ങിയ രണ്ടു ഗ്രൂപ്പുകളിലാണ് പഠനം നടത്തിയത്. ഇവർക്ക് ഒരു തിരിച്ചറിയൽ ടാസ്‌ക് ആണ് നൽകിയത്. ഗോ ഓർ നോ ഗോ എന്നായിരുന്നു മെമ്മറി ടെസ്റ്റിന് പേരിട്ടിരുന്നത്. ഓരോ കംപ്യൂട്ടറിനു മുന്നിൽ ആളുകളെ ഇരുത്തി F എന്ന അക്ഷരം സ്‌ക്രീനിൽ വരുമ്പോൾ ഗോ ബട്ടൺ അമർത്താൻ ആവശ്യപ്പെട്ടു. എന്നാൽ E എന്ന അക്ഷരമാണ് സ്‌ക്രീനിൽ തെളിയുന്നതെങ്കിൽ ഗോ ബട്ടൺ അമർത്തരുതെന്നും ആവശ്യപ്പെട്ടു. എറർ റിലേറ്റഡ് നെഗറ്റിവിറ്റി (ERN), എറർ റിലേറ്റഡ് പോസിറ്റിവിറ്റി(PE) എന്നീ കാര്യങ്ങൾ പരിശോധിക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം.
ഇതിനായി ഒരു ഗ്രൂപ്പിൽ പെട്ടവർക്ക് 1000 എംജി വീതം പാരസെറ്റമോൾ കൊടുത്തു. പാരസെറ്റമോൾ കഴിക്കാവുന്നതിന്റെ നോർമൽ മാക്‌സിമം അളവാണ് 1000 മില്ലിഗ്രാം. പാരസെറ്റമോൾ ഡോസ് കഴിച്ചവർ, കഴിക്കാത്തവരേക്കാൾ തെറ്റുകൾ വരുത്തുന്നതിൽ കുറവു പോസിറ്റിവിറ്റി മാത്രമാണ് കാണിച്ചത്. അതായത്, പാരസെറ്റമോൾ നമ്മുടെ തെറ്റുകൾ തിരിച്ചറിയുന്നതിനുള്ള ബോധത്തെ നിഷേധിക്കുന്നതായി ഗവേഷകർക്കു മനസ്സിലായി. പാരസെറ്റമോൾ കഴിക്കുമ്പോൾ തെറ്റുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുന്നു.
മുമ്പ് നടത്തിയ പഠനങ്ങളിൽ ശാരീരികമായ വേദനയും സാമൂഹികമായ നിരാസവും തീവ്രദുഃഖം എന്ന മാനസിക-നാഡീ അവസ്ഥയോടു ബന്ധപ്പെട്ടു കിടക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, പുതിയ പഠനങ്ങൾ പ്രകാരം പാരസെറ്റമോൾ എങ്ങനെ വേദന ഇല്ലാതാക്കുന്നെന്നും ഒപ്പം കഴിച്ചവരുടെ പെരുമാറ്റം പരിശോധിച്ചതിൽ നിന്നും ഇവ എങ്ങനെയാണ് തിരിച്ചറിയൽ ശേഷിയെ തടയുന്നതെന്നും വ്യക്തമായി.
Get real time update about this post categories directly on your device, subscribe now.
Discussion about this post