മഹാരാഷ്ട്രയിൽ നിന്ന് ഐപിഎല്ലിന്റെ വേദി മാറ്റാൻ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്; ഏപ്രിൽ 30 നു ശേഷം മത്സരങ്ങൾ പാടില്ല; കോടതി ഇടപെടൽ കടുത്ത ജലക്ഷാമത്തെ തുടർന്ന്

മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റാൻ ബോംബെ ഹൈക്കോടതി വിധിച്ചു. കടുത്ത ജലക്ഷാമത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഏപ്രിൽ 30 നു ശേഷമുള്ള മത്സരങ്ങൾ മാറ്റാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതോടെ മുംബൈയിൽ നടക്കേണ്ടിയിരുന്ന 13 മത്സരങ്ങളുടെ വേദി മാറ്റണം. മറ്റൊരു വേദി തീരുമാനിക്കാൻ ഹൈക്കോടതി ബിസിസിഐക്കു നിർദേശം നൽകി. ഐപിഎൽ ഫൈനൽ മത്സരവും ഇതിൽ ഉൾപ്പെടും.

കടുത്ത വരൾച്ച നേരിടുമ്പോൾ ഇതുപോലെ വെള്ളം ധൂർത്തടിച്ച് ഐപിഎൽ മത്സരങ്ങൾ നടത്താൻസ അനുവദിക്കരുതെന്നു കാണിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഒരു എൻജിഒയാണ് ഹർജി സമർപ്പിച്ചിരുന്നത്. ഇതനുസരിച്ച് ഈമാസം 30 വരെ മത്സരങ്ങൾ തുടരാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ വിഎം കാനദേ, എംഎസ് കാർനിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ ഹൈക്കോടതി നേരത്തെ ബിസിസിഐക്കു നിർദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News