ആത്മഹത്യക്കു ശ്രമിച്ചിട്ടില്ല; നിങ്ങൾ എന്തിനാണ് ജയിലിൽ കിടന്ന ഒരാളുടെ വാക്കുകൾ വിശ്വസിക്കുന്നത്? ആത്മഹത്യാശ്രമ വാർത്തകൾ തള്ളി പ്രിയങ്ക ചോപ്ര

താൻ മൂന്നുതവണ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം പത്മ പുരസ്‌കാരം സ്വീകരിക്കാൻ എത്തിയപ്പോഴാണ് പ്രിയങ്ക ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചത്. താൻ ആത്മഹത്യക്കു ശ്രമിച്ചിട്ടില്ല. എന്നെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ച ഒരാളുടെ വാക്കുകൾക്ക് എന്തിനാണ് ഇത്രയേറെ മാധ്യമങ്ങൾ ആധികാരികത കൊടുക്കുന്നത്. ഇത് വളരെ സങ്കടമുളവാക്കുന്ന കാര്യമാണ്. അയാൾ പറയുന്നതിനു ആധികാരികതയല്ല. അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

മുൻ കാമുകനായ അസിം മെർചന്റുമായുള്ള പ്രിയങ്കയുടെ ബന്ധത്തിന്റെ സമയത്ത് പ്രിയങ്ക പലതവണ ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു പ്രിയങ്കയുടെ പഴയ മാനേജർ പ്രകാശ് ജാജു വെളിപ്പെടുത്തിയിരുന്നത്. 2002-ൽ അസിം മെർചന്റിന്റെ മാതാവ് മരിച്ചതിനെ തുടർന്ന് പ്രിയങ്ക ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്നാണ് ജാജു പറഞ്ഞത്. ഇരുവരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ഇതിന്റെ പേരിലാണ് പിന്നീട് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചതെന്നും ജാജു വെളിപ്പെടുത്തിയിരുന്നു.

അശ്ലീലസന്ദേശങ്ങൾ അയച്ചതിനു മാനസികമായി പീഡിപ്പിച്ചെന്ന പ്രിയങ്കയുടെ പരാതിയിൽ പ്രകാശ് ജാജു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്വകാര്യതയിൽ കടന്നു കയറുന്നതായി ആരോപിച്ച് പ്രിയങ്കയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here