തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി; വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണം; ആനയെ എഴുന്നള്ളിക്കുന്നതിനു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണമെന്നു കളക്ടർ ഉത്തരവിട്ടു. വെടിമരുന്നിന്റെ അളവ് മുൻകൂട്ടി അറിയിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ വെടിക്കെട്ട് പുര തുറക്കാൻ പാടുള്ളു. അളവിൽ കൂടുതൽ വെടിമരുന്നു സൂക്ഷിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

ആനയെ എഴുന്നള്ളിക്കുന്നതിനു വനംവകുപ്പും നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. ആനകൾ തമ്മിൽ 3 മീറ്ററിൽ അധികം അകലം വേണം. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുതെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here