കുമ്മനം മത്സരിക്കുന്ന മണ്ഡലത്തില്‍ വിഷു ആഘോഷിക്കുന്നതിന് ദളിതര്‍ക്ക് ആര്‍എസ്എസിന്റെ വിലക്ക്; ദളിത് കോളനിക്ക് മുന്നിലെ കണിക്കൊന്ന മരം ആര്‍എസ്എസ് വെട്ടി നശിപ്പിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ദളിതര്‍ക്ക് വിഷു ആഘോഷിക്കുന്നതിന് ആര്‍എസ്എസ് വക പക വീട്ടല്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കാഞ്ഞിരംപാറ കോളനിക്ക് മുന്നില്‍ പൂത്തുനിന്ന കണിക്കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചു.

കഴിഞ്ഞ രാത്രിയിലാണ് പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കണിക്കൊന്ന മരം വെട്ട നശിപ്പിച്ചത്. കൊന്നപ്പൂ പറിക്കുന്നതുമായി ബന്ധപ്പെട്ട് കോളനിയിലുള്ളവരും പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി നേരത്തെ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പ്രതികാരമായാണ് കണിക്കൊന്ന മരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചത്. വിഷുക്കണി കാണിക്കില്ല എന്ന രീതിയില്‍ ഇവര്‍ തലേദിവസം ഭീഷണി മുഴക്കി. ഇതിന് തുടര്‍ച്ചയായാണ് കൊന്നമരം വെട്ടിയത്.

വര്‍ഷങ്ങളായി ഈ കൊന്നമരത്തില്‍നിന്നാണ് പ്രദേശത്തെ ദളിത് കോളനിയില്‍ താമസിക്കുന്നവര്‍ കൊന്നപ്പൂ പറിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് വിലക്കി ഒരു ബോര്‍ഡ് മരത്തില്‍ പ്രത്യക്ഷപ്പെട്ടു. മരത്തില്‍നിന്നും കൊന്നപ്പൂ പറക്കരുത് എന്നായിരുന്നു ബോര്‍ഡിന്റെ ഉള്ളടക്കം. തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോളനിയിലുള്ളവരും ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായത്.

കൊന്നപ്പൂ പറിക്കുന്നത് വിലക്കി ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് കോളനി നിവാസികള്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് കണിക്കൊന്ന വെട്ടി നശിപ്പിച്ചത്. വിഷുത്തലേന്ന് തന്നെ മരം വെട്ടിയതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികാരം ചെയ്യുകയാണ് എന്ന് കോളനി നിവാസികള്‍ ആരോപിക്കുന്നു. വിഷുദിനത്തില്‍ കണിയൊരുക്കുന്നതിന് ഒരല്‍പം കണിക്കൊന്നക്കായി എല്ലാവരും ഓടി നടക്കുമ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ധിക്കാര നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News