സമൃദ്ധിയുടെ വിഷുക്കാലത്തെ ഓര്‍മ്മിപ്പിച്ച് ഇതാ ഒരു വിഷുപ്പാട്ട്; വിളഞ്ഞ പാടങ്ങളും നന്മവറ്റാത്ത മനുഷ്യരെയും ഓര്‍മ്മിപ്പിച്ച് സര്‍വ്വശ്രീയുടെ വിഷുഗാനം

ഇന്‍സ്റ്റന്റ് വിഷുക്കണിയൊരുക്കി കാത്തിരിക്കുന്ന മലയാളികള്‍ക്ക് സമൃദ്ധിയുടെയും നന്മയുടെയും വിഷുക്കാലത്തെ ഓര്‍ത്തെടുക്കുന്ന ഗാനം വിഷുക്കണിയായി നല്‍കി യുവഗായിക സര്‍വ്വശ്രീ ശങ്കരന്‍കുട്ടി. ഹോട്ടലില്‍ നിന്നും സദ്യ ഓര്‍ഡര്‍ ചെയ്ത് മലയാളികള്‍ വിഷു ആഘോഷിക്കുന്ന കാലഘട്ടത്തില്‍ നാടിന്റെ സമൃദ്ധിയറിച്ച് വിളഞ്ഞ പാടങ്ങളും പച്ചക്കറികളും നന്മവറ്റാത്ത മനുഷ്യരെയുമെല്ലാം ഓര്‍മിപ്പിച്ച് പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് സര്‍വ്വശ്രീയുടെ വിഷുപ്പാട്ട്. വിഷുക്കണി എന്ന് പേരിട്ടിരിക്കുന്ന ഗാനം രചിച്ചതും സംഗീതം നിര്‍വഹിച്ചിരിക്കുന്നതും സര്‍വ്വശ്രീ ശങ്കരന്‍കുട്ടിയാണ്.

പട്ടാമ്പി സ്വദേശിയായ സര്‍വശ്രീ സ്വകാര്യ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് സംഗീതലോകത്തേക്ക് എത്തുന്നത്. ദ റിപ്പോര്‍ട്ടര്‍ എന്ന മലയാളം ചിത്രത്തിലും ന ബംഗാരു തല്ലി എന്ന തെലുങ്ക് ചിത്രത്തിലും ഗാനം ആലപിച്ചിട്ടുണ്ട്. നിരവധി ആല്‍ബങ്ങളിലും സര്‍വശ്രീ പാടിയിട്ടുണ്ട്. 2008ല്‍ സ്‌നേഹ ഗായിക പുരസ്‌കാരത്തിനും അര്‍ഹയായി. നവനീതം എന്ന കര്‍ണാട്ടിക് സംഗീത ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ശങ്കരന്‍കുട്ടിയുടെയും ആനന്ദവല്ലിയുടെയും മകളാണ് സര്‍വ്വശ്രീ.

സര്‍വ്വശ്രീ തയ്യാറാക്കിയ വിഷുഗാനം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here