ചാമ്പ്യൻസ് ലീഗിൽ സെമികാണാതെ ബാഴ്‌സ പുറത്ത്; ബയേണിനും സെമിബർത്ത്; ബാഴ്‌സയെ തോൽപിച്ചത് അത്‌ലറ്റികോ മാഡ്രിഡ്

കാംപ്‌നൗ: ചാമ്പ്യൻസ് ലീഗിൽ നിന്ന് മനിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണ സെമികാണാതെ പുറത്തായി. ഒന്നാം പാദത്തിൽ മികച്ച മുൻതൂക്കം നേടിയിട്ടും രണ്ടാംപാദത്തിലെ തോൽവിയാണ് കറ്റാലൻ പടയ്ക്ക് ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. അത്‌ലറ്റികോ മാഡ്രിഡിനോടു തോറ്റാണ് ബാഴ്‌സ സെമികാണാതെ മടങ്ങിയത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അത്‌ലറ്റികോ രണ്ടാംപാദത്തിൽ ബാഴ്‌സയെ തോൽപിച്ചത്. ഇതോടെ 3-2ന്റെ അഗ്രഗേറ്റിൽ അത്‌ലറ്റികോ മാഡ്രിഡ് സെമിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. മറ്റൊരു ക്വാർട്ടറിൽ ബെൻഫിക്കയെ സമനിലയി ൽ കുരുക്കി ജർമൻ ക്ലബ് ബയേൺ മ്യൂണിക്കും സെമിയിൽ കടന്നു.

ഒന്നാം പാദത്തിലെ 2-1ന്റെ ലീഡായിരുന്നു കറ്റാലൻ പടയുടെ കരുത്ത്. ബാഴ്‌സയ്‌ക്കെതിരെ ആദ്യപാദത്തിൽ നേടിയ എവേ ഗോളിന്റെ ബലത്തിലായിരുന്നു അത്‌ലറ്റികോ. സ്വന്തം ഗ്രൗണ്ടിൽ ശരിക്കും അത്‌ലറ്റികോ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അന്റോണിയോ ഗ്രെയ്‌സ്മാനാണ് അത്‌ലറ്റികോയുടെ രണ്ടുഗോളുകളും നേടിയത്. 36-ാം മിനിറ്റിൽ ഗ്രെയ്‌സ്മാന്റെ ബൂട്ടിൽ നിന്ന് ആദ്യഗോളെത്തി. ലീഡുയർത്താൻ ബാഴ്‌സയും അത്‌ലറ്റികോയും ശ്രമം തുടരുന്നതിനിടെ രണ്ടാം പകുതിയും അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെയാണ് ഗ്രെയ്‌സ്മാൻ രണ്ടാം ഗോൾ നേടിയത്. 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗ്രെയ്‌സ്മാൻ ലക്ഷ്യത്തിലെത്തിച്ചു.

മറ്റൊരു ക്വാർട്ടറിൽ ബെൻഫിക്കയെ സമനിലയിൽ കുരുക്കിയാണ് ബയേൺ മ്യൂണിക് സെമിയിലെത്തിയത്. രണ്ടാംപാദ സെമിയിൽ ഇരുടീമുകളും രണ്ടു ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. മത്സരം സമനിലയിലായതോടെ ആദ്യപാദത്തിൽ നേടിയ ഒരു ഗോളിന്റെ മുൻതൂക്കം ബയേണിനെ സെമിയിലെത്തിച്ചു.

റൗൺ ജിമെനസ് 27-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ബെൻഫിക്കയാണ് ആദ്യം മുന്നിലെത്തിയത്. 38-ാം മിനുട്ടിൽ ആർട്ടുറോ വിദാലിലൂടെ ബയേൺ മത്സരത്തിൽ ഒപ്പമെത്തി. രണ്ടാപകുതിയുടെ തുടക്കത്തിൽ തന്നെ 52-ാം മിനുട്ടിൽ തോമസ് മുള്ളർ ബയേണിനു ലീഡ് സമ്മാനിച്ചു. എന്നാൽ 78-ാം മിനുട്ടിൽ ടാലിസ്‌ക രണ്ടാംപാദത്തിൽ ബെൻഫിക്കയ്ക്ക് സമനില സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News