പരവൂര്‍ ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍; വെടിക്കെട്ട് നിരോധിക്കേണ്ട, നിയന്ത്രണം വേണം; സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യം. ം. വെടിക്കെട്ട് നിരോധനമല്ല, ഫലപ്രദമായ നിയന്ത്രണമാണ് ആവശ്യമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നു. കതിന, അമിട്ട്, ഗുണ്ട് എന്നിവയുടെ ഉപയോഗം നിരോധിച്ചു. അതേസമയം, മത്സരക്കമ്പത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. പരവൂര്‍ അപകടത്തില്‍പെട്ടവര്‍ക്കായി പ്രത്യേക പുനരധിവാസ നിധി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

തൃശൂര്‍ പൂരം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിന് കോടതിയുടെ അനുമതി ആവശ്യമാണ്. പൂരമെന്നത് പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ വെടി വഴിപാടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കുന്നതിന് ആവശ്യമായ നടപടിയെടുക്കും. ഇതിന് ദേവസ്വം മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍വകക്ഷിയോഗ തീരുമാനം വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാം. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം അന്വേഷണം ശരിയായിരുന്നില്ലെന്ന് മനസിലായാല്‍ സിബിഐ അന്വേഷണമാവാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ദുരന്തത്തിന് കാരണക്കാരായവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ആചാര വെടിക്കെട്ട് മാത്രമേ നടത്തൂ എന്നാണ് ക്ഷേത്രഭാരവാഹികള്‍ പൊലീസിനെ അറിയിച്ചത്. എഡിഎം വെടിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കിയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. തഹസില്‍ദാര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News