വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നു ശബിരമല തന്ത്രിയും മേൽശാന്തിയും; സുരക്ഷയോടെ നടത്താനാകുന്നില്ലെങ്കിൽ നിരോധിക്കുക തന്നെ വേണം

പത്തനംതിട്ട: വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരിയും. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമല്ലെന്നും, സുരക്ഷയോടെ വെടിക്കെട്ട് നടത്താൻ സാധിക്കുന്നില്ലെങ്കിൽ നിരോധനമാണ് നല്ലതെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അഭിപ്രായപ്പെട്ടു.

താന്ത്രിക ഗ്രന്ഥങ്ങളിൽ വെടിക്കെട്ടിനെക്കുറിച്ച് പറയുന്നില്ലെന്നും വെടിക്കെട്ട് നിർത്തലാക്കുന്നത് നല്ലതാണെന്നും ശബരിമല മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരി പറഞ്ഞു. കൂടാതെ ക്ഷേത്രങ്ങൾ മത്സരവെടിക്കെട്ടിനുളള വേദിയാക്കരുതെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഇവർ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വെടിക്കെട്ട് നിരോധിക്കണം. വെടിക്കെട്ടും കരിമരുന്നു കലാപ്രകടനവും ആസ്വദിക്കാൻ നല്ലതാണ്. എന്നാൽ, ഇത് ഉയർത്തുന്ന സുരക്ഷാ ഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ല. സുരക്ഷയോടെ ചെയ്യുന്നതിന് കുഴപ്പമില്ലെന്നും കണ്ഠരര് മഹേഷ് മോഹനരര് പറഞ്ഞു.

വെടിക്കെട്ടും മത്സരകമ്പവും നടത്തണമെന്ന് താന്ത്രിക ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ലെന്ന് എസ്.ഇ ശങ്കരൻ നമ്പൂതിരി പറഞ്ഞു. വേദങ്ങൾ പഠിക്കുന്ന കാലത്തോ പൂജ ചെയ്യുന്ന കാലത്തോ ഗുരുക്കന്മാരോ തന്ത്രിമാരോ ഇക്കാര്യം പറഞ്ഞു തന്നിട്ടില്ല. അതിനാൽ വെടിക്കെട്ട് വേണമെന്ന ആവശ്യത്തെ അനുകൂലിക്കാൻ സാധിക്കില്ല. ആനകളെ എഴുന്നള്ളിക്കുന്നതും ശരിയല്ല. ഇത്രയേറെ അപകടങ്ങൾ ഉണ്ടായിട്ടും പാഠംപഠിക്കാൻ ആരും തയാറല്ലെന്നും മേൽശാന്തി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News