പരവൂരിൽ മത്സരക്കമ്പം നടന്നത് പൊലീസിന്റെ ഒത്താശയോടെ തന്നെ; വെടിക്കെട്ടിനു തലേദിവസം പൊലീസും ക്ഷേത്രഭാരവാഹികളും യോഗം ചേർന്നു; മത്സരക്കമ്പം നടത്തുന്നതിൽ ധാരണയായി; പൊലീസിന്റെ മൊഴിയെടുക്കും

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 114 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ഉത്തരവാദി പൊലീസ് തന്നെയാണെന്നു തെളിയുന്നു. വെടിക്കെട്ടിനു തലേദിവസം പൊലീസും ക്ഷേത്രഭാരവഹികളും കൂടിക്കാഴ്ച നടത്തിയിരുന്നതായി സൂചന. ക്രൈംബ്രാഞ്ചിനു ഇതുസംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചു. മത്സരക്കമ്പം നടത്തുന്നതിനു ഇരുവിഭാഗവും തമ്മിൽ ധാരണയായതായാണ് ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചത്. ഇതുസംബന്ധിച്ച് പൊലീസുകാരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെയും മൊഴി രേഖപ്പെടുത്തും.

ജില്ലാ കളക്ടറും എഡിഎമ്മും അനുമതി നിഷേധിച്ച വെടിക്കെട്ടിനു അനുമതി നൽകിയത് സിറ്റി പൊലീസ് കമ്മീഷണറാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എഡിഎമ്മിന്റെ റിപ്പോർട്ട് അവഗണിച്ച് കമ്മീഷണറാണ് അനുമതി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ പ്രതിസ്ഥാനത്തു നിർത്തി ജില്ലാ കളക്ടർ റിപ്പോർട്ടും സർക്കാരിനു നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News