കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. ഇന്ന് ഒരാൾ കൂടി മരിച്ചു. പരവൂർ ഭൂതക്കുളം സ്വദേശി സത്യൻ (40) ആണ് മരിച്ചത്. 50 ശതമാനത്തിൽ അധികം പൊള്ളലേറ്റ ഇയാൾ ഇന്നു രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം 113 ആയിരുന്നു മരണസംഖ്യ. അതേസമയം, സർക്കാർ രേഖകൾ പ്രകാരം മരണസംഖ്യ 108 ആണ്. വകുപ്പുകളുടെ അവലോകന യോഗത്തിലാണ് സർക്കാർ കണക്കു വ്യക്തമാക്കിയത്. ഇതുവരെ 16 പേരെ കാണാതായതായും കണക്കുകളിൽ വ്യക്തമാണ്.

Get real time update about this post categories directly on your device, subscribe now.