കാമുകിയെ വിവാഹത്തിനു രണ്ടുദിവസം മുമ്പ് യുവസംവിധായകൻ തട്ടിക്കൊണ്ടു പോയി; തട്ടിക്കൊണ്ടു പോയത് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാത്തതിനാൽ

യുവ തെലുങ്ക് സംവിധായകൻ വിവാഹത്തിനു രണ്ടുദിവസം മുമ്പ് കാമുകിയെ തട്ടിക്കൊണ്ടു പോയി. വിവാഹത്തിനു കാമുകിയുടെ വീട്ടുകാർ സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് കാമുകിയെയും കൊണ്ട് ശ്രീറാം ആദിത്യ ഒളിച്ചോടിയത്. അങ്ങനെ ആദിത്യ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലെ കഥ അന്വർത്ഥമാകുകയും ചെയ്തു. അരങ്ങേറ്റ ചിത്രമായ ഭേൽ മാഞ്ചി റോജുവിന്റെ കഥ വിവാഹമണ്ഡപത്തിൽ നിന്ന് കല്യാണം നടന്നു കൊണ്ടിരിക്കുമ്പോൾ തട്ടിക്കൊണ്ടു പോകുന്നതായിരുന്നു.

ശ്രീറാമും ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാർ വിവഹത്തിനു സമ്മതിച്ചില്ല. പെൺകുട്ടിയുടെ വിവാഹം ഈമാസം 17നു നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹത്തിനു കാർഡുകൾ അടിക്കുകയും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി ഹോട്ടലിൽ റൂമുകൾ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വൈകുന്നേരം പെൺകുട്ടി ആദിത്യക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഇതുവരെയും ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പെൺകുട്ടിയുടെ രക്ഷിതാക്കൾ നേരത്തെ ഏതാനും തെലുങ്ക് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ആദിത്യയാകട്ടെ പുതിയ പ്രൊജക്ട് വൈകാതെ ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുകയാണ്. തട്ടിക്കൊണ്ടു പോയെങ്കിലും ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News