മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ; ഈ ചൂടുകാലത്ത് ഒരു ഐസ് ക്യൂബ് ഫേഷ്യൽ ആയാലോ?

ചൂടുകാലമാണ് ഇത്. ഏപ്രിൽ ആദ്യത്തിൽ തന്നെ ചൂട് അതിന്റെ ഉച്ഛസ്ഥായിയിൽ എത്തി നിൽക്കുന്നു. ഈ ചൂടിൽ ഒരു ഐസ് ക്യൂബ് ഫേഷ്യൽ ആയാലോ. ചൂടിൽ നിന്ന് ആശ്വാസം നൽകുക മാത്രമല്ല ഇത് ചെയ്യുക. ചില ആരോഗ്യപരമായ ഗുണങ്ങൾ കൂടി നൽകുന്നുണ്ട് ഇത്. അത് എന്തൊക്കെയാണെന്നല്ലേ. താഴെ പറയുന്നു. ഐസ് ക്യൂബ് ഫേഷ്യലിന്റെ ആരോഗ്യപരമായ അഞ്ചു ഗുണങ്ങൾ.

1. രോമകൂപങ്ങൾ അടയും

അൽപം ചൂടുള്ള ഫേഷ്യൽ നടത്തുന്നതു കൊണ്ടുള്ള പ്രശ്‌നം എന്താണെന്നു എല്ലാവർക്കും അറിയാം. രോമകൂപങ്ങൾ തുറക്കപ്പെടും. എന്നാൽ, ഐസ് ക്യൂബുകൾ മുഖത്ത് വയ്ക്കുന്നത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക. ഇത് രൂമകൂപങ്ങൾ തടിക്കാനും വലിയ രോമദ്വാരങ്ങൾ അടഞ്ഞു പോകാനും സഹായിക്കും. ഇത് ചർമത്തിൽ കൂടുതൽ ഓയിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഇല്ലാതാക്കുകയും ചർമം കൂടുതൽ മൃദുവാകുകയും ചെയ്യും.

2. മുഖക്കുരുവിനെ തടയുന്നു

പുതുതായി രൂപപ്പെടുന്ന മുഖക്കുരുകൾ നിങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടല്ലേ. പേടി വേണ്ട. ഐസ് ക്യൂബുകൾ നിങ്ങളെ സഹായിക്കും. ഐസ് ക്യൂബ് കൊണ്ട് മുഖക്കുരുവിൽ പതുക്കെ തടവിയാൽ മുഖക്കുരു ഇല്ലാതാക്കാം. ഒരു മൃദുവായ തുണിയിൽ പൊതിഞ്ഞ് മുഖത്ത് ഉരസിയാൽ കുറേക്കൂടി നല്ലതാണ്.

3. തിളങ്ങുന്ന ചർമം

ഇതിന് വെറുതെ ഐസ് ക്യൂബ് റബ് ചെയ്താൽ മാത്രം പോര. കുകുംബർ മുറിച്ച് ഐസ് ക്യൂബുമായി മിക്‌സ് ചെയ്യണം. ഒപ്പം അൽപം തേനും നാരങ്ങാ നീരും ചേർത്ത് തണുപ്പിക്കുക. ഇതിലേക്ക് ഐസ് ക്യൂബ് ചുരണ്ടിയിട്ട് മുഖത്തോ ചർമത്തിലോ പുരട്ടുക.

4. കറുത്ത പാടുകൾ

മുഖത്തെ കറുത്ത പാട് മാറ്റാൻ ആഗ്രഹിച്ച് നടക്കുകയാണോ? ഐസ് ക്യൂബ് ഫേഷ്യൽ ചെയ്താൽ മതി. കുറച്ച് ഗ്രീൻ ടീ പിഴിഞ്ഞ് ഇത് ഐസ് ക്യൂബിന്റെ ട്രേയിൽ വച്ച് ഐസാക്കി എടുക്കുക. എന്നിട്ട് ഈ ക്യൂബുകൾ മുഖത്തു വച്ചാൽ മതി. 30 സെക്കൻഡ് മാത്രം.

5. ചർമം ചുളിഞ്ഞ് വാർധക്യം തോന്നുന്നത് മാറും

ഐസ് ക്യൂബുകൾ കൊണ്ട് മസാജ് ചെയ്യുന്നത് രക്തപ്രവാഹം വർധിക്കും. ഒപ്പം ചർമം ചുളിഞ്ഞ് വാർധക്യം തോന്നുന്നതിൽ നിന്ന് രക്ഷനേടാനും ഇതുവഴി സാധിക്കും. ഏതാനും തുള്ളി മസാജ് ഓയിൽ ഐസ് ക്യൂബിൽ ചേർത്ത് മസാജ് ചെയ്യുന്നതും നന്നായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here